കേദാർനാഥിൽ അടിയന്തര ലാൻഡിങ്ങിനിടെ കറങ്ങിത്തിരിഞ്ഞ് ഹെലികോപ്റ്റർ. ഉത്തരാഖണ്ഡിലെ സിർസിയിൽ നിന്ന് കേദാർനാഥിലേക്ക് തീർത്ഥാടകരുമായി വരികയായിരുന്ന ഹെലികോപ്റ്റർ അടിയന്തര ലാൻഡിങ് ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. സാങ്കേതിക തകരാറിനെത്തുടർന്നായിരുന്നു ഹെലികോപ്റ്റർ അടിയന്തരമായി ലാൻഡ് ചെയ്തത്.
ലാൻഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്റർ കറങ്ങിത്തിരിഞ്ഞ് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ലാൻഡ് ചെയ്യേണ്ട ഹെലിപാടിൽ നിന്ന് 100 മീറ്റർ അകലെയാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. ഹെലികോപ്ടറിന്റെ പിൻഭാഗം നിലത്തിടിക്കുകയും ചെയ്തു. ഹെലികോപ്റ്റർ കറങ്ങിത്തിരിഞ്ഞത് കണ്ട് നിന്നവരിൽ പരിഭ്രാന്തി പടർത്തി.
പൈലറ്റടക്കം ഏഴുപേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഏറെനേരം ഹെലിപാടിന് മുകളിൽ കറങ്ങിയ ശേഷമാണ് വേറൊരുഭാഗത്ത് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടമാകാനുള്ള കാരണം പരിശോധിക്കും. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.