ബി.ജെ.പിയെ സഹായിക്കുന്നു, ഉവൈസിയ്ക്ക് തിരിച്ചടി; ഗുജറാത്ത് ഉപാദ്ധ്യക്ഷന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയ്ക്ക് കനത്ത തിരിച്ചടി. ബിജെപിക്ക് സഹായം ചെയ്യുന്നുവെന്ന് ആരോപിച്ച് എഐഎംഐഎം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷംഷാദ് പത്താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായ സബീര്‍ കാബ്ളിവാല തീരുമാനങ്ങളെല്ലാം ഒറ്റക്ക് എടുക്കുന്നുവെന്നും അത് ബിജെപിയെ സഹായിക്കുന്നതാണെന്നും ആരോപിച്ചാണ് ഷംഷാദിന്റെ രാജി. ഇനിയും പാര്‍ട്ടിയില്‍ നിന്ന് അംഗങ്ങള്‍ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ബിജെപിക്ക് ഗുണകരമാവുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കാരണം അദ്ദേഹത്തിന് എങ്ങനെയാണ് ഒരു പാര്‍ട്ടിയെ മുന്നോട്ട് കൊണ്ട് പോവേണ്ടതെന്ന്, തെരഞ്ഞെടുപ്പില്‍ എങ്ങനെയാണ് മത്സരിക്കുക എന്നത് അറിയില്ല’, ഷംഷാദ് പറഞ്ഞു.

ഉവൈസിയെ നേരില്‍ കാണാന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെയും സമ്മതിച്ചില്ല, അങ്ങനെയൊരു യോഗം നടന്നാല്‍ തനിക്ക് നേരെയുള്ള ആരോപണങ്ങള്‍ പുറത്തുവരുമെന്ന് അറിയുന്നത് കൊണ്ടാണിതെന്നുമായിരുന്നു ഷംഷാദിന്റെ മറുപടി.

Latest Stories

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം