ഭൂമി തട്ടിപ്പ് കേസിൽ ഹേമന്ത് സോറന് ജാമ്യം; അഞ്ച് മാസങ്ങൾക്ക് ശേഷം ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി പുറത്തേക്ക്

ഭൂമി തട്ടിപ്പ് കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ഇഡിയുടെ ശക്തമായ എതിർപ്പ് മറികടന്ന് ജാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവിൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഹേമന്ത് സോറൻ കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുറന്ന കോടതിയിൽ ജാമ്യം അനുവിദിച്ചിരിക്കുന്നത്.

അനധികൃതമായി 31 കോടിയിലധികം വില വരുന്ന 8.86 ഏക്കർ ഭൂമി സമ്പാദിച്ചെന്ന കേസിലാണ് ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തിരുന്നത്. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗംചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നുകേസുകളാണ് ഇഡി രജിസ്റ്റർ‌ ചെയ്തിരിക്കുന്നത്.

കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണത്തെ ബാധിക്കുംവിധം ഇടപെടൽ ഉണ്ടാകരുതെന്ന് ഹൈക്കോടതി ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. കേസിൽ മുതിർന്ന് സർക്കാർ ഉദ്യോഗസ്ഥരടക്കം 14 പേർ അറസ്റ്റിലായിരുന്നു.

ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഹേമന്ത് സോറൻ പുറത്തേക്ക് വരുന്നത്. കേസുമായി ബന്ധപ്പെട്ട് ജനുവ​രി 31നാണ് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. ഇഡി അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുൻപ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു സോറൻ.

Latest Stories

മുനമ്പത്ത് സമവായ നീക്കവുമായി ലീഗ്; വിഷയം രമ്യമായി പരിഹരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി, പ്രദേശവാസികളോട് ലീഗ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെന്ന് ആർച്ച് ബിഷപ്പ്

മണിപ്പൂർ ബിജെപിയിൽ കൂട്ടരാജി; ജിരിബാമിലെ 8 പ്രധാന നേതാക്കൾ രാജിവച്ചു

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണ ജോര്‍ജ്ജ്

'ഉളുന്തൂര്‍പേട്ടൈ നായയ്ക്ക് നാഗൂര്‍ ബിരിയാണി' എന്ന് പറഞ്ഞ് അവഹേളിച്ചു, എനിക്ക് നയനെ പ്രണയിക്കാന്‍ പാടില്ലേ: വിഘ്നേഷ് ശിവന്‍

ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസ്; കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി

"മെസിയുടെ പകുതി കളിയാണ് റൊണാൾഡോയുടെ മുഴുവൻ കഴിവ്"; തുറന്നടിച്ച് മുൻ ബാഴ്സിലോനൻ താരം

ഇവന്‍ മഹീന്ദ്ര സ്‌കോര്‍പിയോ അല്ല മഹേന്ദ്ര ബാഹുബലിയെന്ന് നെറ്റിസണ്‍സ്; ഊരിത്തെറിച്ചത് ആനവണ്ടിയുടെ ഹൗസിംഗും വീലും!

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ഇത്തവണ ഇന്ത്യ പരമ്പര നേടില്ല'; ടീം ഭയത്തിലെന്ന് പാക് താരം

കോണ്‍ഗ്രസില്‍ ചേരുന്നവര്‍ പാണക്കാട്ടെ തങ്ങളെ വണങ്ങേണ്ട ഗതികേടില്‍; എന്തുകൊണ്ട് തട്ടില്‍ പിതാവിനെയോ വെള്ളാപ്പളളിയേയോ സുകുമാരന്‍ നായരെയോ പുന്നലയെയും കാണാത്തതെന്ന് ബിജെപി

'അടിസ്ഥാനരഹിതമായ വിവരങ്ങൾ'; അണ്ണാ ഡിഎംകെയുമായി സഖ്യമെന്ന വാര്‍ത്തകള്‍ തള്ളി വിജയ്‌യുടെ തമിഴക വെട്രി കഴകം, ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്