ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാനെതിരെ കടുത്ത നടപടി; സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് കണ്ടുകെട്ടി

ഇന്ത്യയില്‍ നിന്ന് അനധികൃതമായി കറന്‍സി കടത്തിയ കേസില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ ചെയര്‍മാനെതിരെ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പവന്‍ മുഞ്ജാലിന്റെ ഡല്‍ഹിയിലെ 24.95 കോടി രൂപ വിലമതിക്കുന്ന ആസ്തികള്‍ കണ്ടുകെട്ടിയെന്ന് ഇഡി വ്യക്തമാക്കി.

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ഫയല്‍ ചെയ്ത പ്രോസിക്യൂഷന്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഞ്ജാലിനെതിരെയുള്ള ഇഡി നടപടി. 1962ലെ കസ്റ്റംസ് നിയമത്തിലെ 135-ാം വകുപ്പ് അനുസരിച്ചാണ് ആസ്തികള്‍ പിടിച്ചെടുത്തത്.

ഇന്ത്യയില്‍ നിന്ന് അനധികൃതമായി 54 കോടി രൂപ ഇയാള്‍ കടത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മുഞ്ജല്‍ മറ്റ് വ്യക്തികളുടെ പേരില്‍ വിദേശ കറന്‍സി ഇഷ്യൂ ചെയ്ത ശേഷം പിന്നീട് അത് വിദേശത്തെ തന്റെ സ്വകാര്യ ചെലവുകള്‍ക്കായി ഉപയോഗിച്ചു.

ഇവന്റ് മാനേജ്മെന്റ് കമ്പനി വിവിധ ജീവനക്കാരുടെ പേരില്‍ അംഗീകൃത ഡീലര്‍മാരില്‍ നിന്ന് വിദേശനാണ്യം പിന്‍വലിപ്പിച്ചു. തുടര്‍ന്ന് മുഞ്ജലിന്റെ റിലേഷന്‍ഷിപ്പ് മാനേജര്‍ക്ക് ഈ തുക കൈമാറുയെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

ലിബറലൈസ്ഡ് റെമിറ്റന്‍സ് പ്രകാരം ഒരാള്‍ക്ക് പ്രതിവര്‍ഷം 2.5 ലക്ഷം ഡോളറെ
വിദേശത്തേക്ക് അയക്കാനാവൂ. ഇതു മറികടക്കാനാണ് ഇത്തരമൊരു രീതി അവലംബിച്ചത്. ഈ കേസില്‍ രണ്ടാം തവണയാണ് ഇദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് മുഞ്ജലില്‍ 25 കോടി രൂപയുടെ വസ്തുവകകള്‍ പിടിച്ചെടുത്തിരുന്നു. ഇതോടെ ഇഡി കണ്ടുകെട്ടിയ മൊത്തം ആസ്തികളുടെ മൂല്യം ഏകദേശം 50 കോടി രൂപ ആയിട്ടുണ്ട്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍