സെന്‍കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

മുന്‍ ഡി.ജി.പി. ടി.പി സെന്‍കുമാറിനെതിരായ വിജിലന്‍സ് അേേന്വഷണം ഹൈക്കോടിതി റദ്ദാക്കി. അനേഷണം ദുരുദ്ദേശപരമാണെന്ന സെന്‍കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സെന്‍കുമാറിനെതിരെയുള്ള കേസുകളില്‍ കേരള സര്‍ക്കാര്‍ കാണിക്കുന്ന അമിതോത്സാഹത്തെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. മറ്റ് കേസുകളുടെ കാര്യത്തില്‍ ഈ ഉത്സാഹം കാണിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.

ഡി ജി പി ആയിരിക്കുമ്പോള്‍ സെന്‍കുമാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും കെ എസ് ആര്‍ ടി സി ഡയറക്ടറായിരിക്കെ പോലീസിലെ ഉന്നത സ്ഥാനം ദുര്‍വിനിയോഗം ചെയ്തുവെന്നുമാണ് പ്രധാന ആരോപണം.
വ്യാജ ചികിത്സാ രേഖകള്‍ ചമച്ചു തുടങ്ങിയ ആരോപണങ്ങളും സെന്‍കുമാറിനെതിരെയുണ്ട്.