ഡൽഹി കലാപത്തിന് പ്രേരകമായ എല്ലാ വിദ്വേഷ പ്രസംഗങ്ങളിലും എഫ്‌ഐആർ ഫയൽ ചെയ്യണമെന്ന് ഡൽഹി പൊലീസിനോട് ഹൈക്കോടതി . ബിജെപി നേതാക്കൾ നടത്തിയ പരാമർശത്തിനെതിരെ നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
വിദ്വേഷ പ്രസംഗങ്ങളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടാകാൻ പാടില്ല എന്ന് ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് ഡൽഹി പോലീസിനോട് പറഞ്ഞു. ഇത്തരം കേസുകളിൽ പ്രതികരിക്കുന്നതിൽ കാലതാമസം വരുത്തിയ പൊലീസിനെ ഹൈകോടതി ശകാരിച്ചു.
കപിൽ മിശ്ര, അനുരാഗ് താക്കൂർ, അഭയ് വർമ്മ, പർവേഷ് വർമ്മ എന്നീ നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകൾ തുറന്ന കോടതിയിൽ പ്ലേ ചെയ്തതിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്.