സിദ്ധരാമയ്യയ്ക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്; 'മുഡ ഭൂമി കുംഭകോണ കേസില്‍ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണറുടെ ഉത്തരവില്‍ നടപടി അരുത്'

മുഡ ഭൂമി കുംഭകോണ കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവര്‍ണറുടെ ഉത്തരവില്‍ നടപടി അരുതെന്ന് കര്‍ണാടക ഹൈക്കോടതി. വിചാരണ കോടതിയോടാണ് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി പാടില്ലെന്ന് ഉത്തരവിറക്കിയത്. ഓഗസ്റ്റ് 29ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് വരെയാണ് സിദ്ധരാമയ്യയ്ക്ക് നടപടി നേരിടേണ്ടി വരാതിരിക്കുക.

മുഡ ഭൂമി കുംഭകോണ കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത് കര്‍ണാടക ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്ലോട്ടാണ്. ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ധരാമയ്യ ഹര്‍ജി ഫയല്‍ ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി സിദ്ധരാമയ്യക്കായി കോടതിയില്‍ ഹാജരായി.

ഗവര്‍ണറുടെ നടപടി നിയമവിരുദ്ധവും ഗവര്‍ണറുടെ അധികാര പരിധിയില്‍ വരാത്തതുമാണെന്ന് സിദ്ധരാമയ്യ കോടതിയെ അറിയിച്ചു. ഒപ്പം ഇത്തരത്തിലൊരു പ്രോസിക്യൂഷന്‍ നടപടി തന്റെ വ്യക്തിത്വത്തെ താറടിക്കാനാണെന്നും അത് തന്റെ രാഷ്ട്രീയ ജീവിത്തത്തെ മലീമസപ്പെടുത്തുമെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാണിച്ചു. ഒപ്പം ഭരണ നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുന്നതും രാഷ്ട്രീയ അസ്ഥിരതയ്ക്ക് കാരണമായേക്കാവുന്നതുമാണ് ഈ നടപടിയെന്നും ഹൈക്കോടതിയെ കര്‍ണാടക മുഖ്യമന്ത്രി ബോധിപ്പിച്ചു.

ഇതോടെ സിദ്ധരാമയ്യയുടെ വാദം അംഗീകരിച്ച ഹൈക്കോടതി നിലവില്‍ പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കരുതെന്ന് ഉത്തരവിട്ടു.

വിഷയം ഈ കോടതി കേള്‍ക്കുകയും ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതിനാല്‍… അടുത്ത വാദം കേള്‍ക്കുന്ന തീയതി വരെ കേസുമായി ബന്ധപ്പെട്ട കോടതി അതായത് വിചാരണ കോടതി അതിന്റെ നടപടികള്‍ മാറ്റിവയ്ക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.

നിലവില്‍ സിദ്ധരാമയ്യക്കെതിരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്നും കേസുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കേസ് നിയമപരമായി നേരിടുന്നതോടൊപ്പം രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ വിളിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ബിജെപി ഇതര സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ പതിവ് പോലെ ഗവര്‍ണറെ ഉപയോഗിച്ചുളള നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തുകയാണെന്ന് സര്‍ക്കാര്‍ പൊതുജനങ്ങളോട് വിശദീകരിക്കും.

Latest Stories

'നായകൻ വീണ്ടും വരാ' റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ നായകസ്ഥാനത്തേക്ക് വീണ്ടും വിരാട് കോഹ്‌ലി

വാടക കെട്ടിടങ്ങള്‍ തേടി ബെവ്‌കോ; പുതുതായി തുറക്കാന്‍ പദ്ധതിയിടുന്നത് 227 ഔട്ട്‌ലെറ്റുകള്‍

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ അവരാണ്; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ചു താരം പറഞ്ഞത് വൈറൽ ആവുന്നു

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം; പാലക്കാട് സ്വദേശി അറസ്റ്റില്‍

'മതചിഹ്നം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു'; തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

വളരുന്ന ഇന്ത്യൻ ഫുട്ബോൾ; ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) ഗ്രാസ്റൂട്ട് ഫുട്ബോൾ ബഹുമതി

സ്ത്രീകള്‍ ഉച്ചത്തില്‍ ഖുറാന്‍ പാരായണം ചെയ്യരുത്; പുതിയ നിയമവുമായി താലിബാന്‍

'ചെറിയൊരു തെറ്റിദ്ധാരണ മാത്രം'; മഹാ വികാസ് അഘാടിയിൽ തർക്കങ്ങളൊന്നുമില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല

വിഡി സതീശന്‍ കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുന്നു; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍

എന്റെ ഭാരം കൂടിയതിന് പിന്നില്‍ ചില പച്ചക്കറികള്‍, ഇപ്പോള്‍ ഞാന്‍ വ്യായാമം ചെയ്യാറില്ല.. വണ്ണം കുറച്ചത് ഇങ്ങനെ: വിദ്യ ബാലന്‍