ഗോവയില്‍ നാടകീയ നീക്കങ്ങള്‍. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി ബിജെപിയിലേക്ക് പോവുമെന്ന പ്രചാരം ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ വസതിയില്‍. മറ്റു രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പമാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയത്.
അതേസമയം, അഭ്യൂഹങ്ങള്‍ക്കിടെ സാഹചര്യം വിശദീകരിക്കാന്‍ കോണ്‍ഗ്രസ് വിളിച്ച വാര്‍ത്താ സമ്മേളനം വൈകുകയാണ്. കോണ്‍ഗ്രസ് ആസ്ഥാനത്ത് ഇതുവരെ 11 എംഎല്‍എമാരില്‍ രണ്ട് പേര്‍ മാത്രമാണെത്തിയത്. യോഗത്തിനെത്തിയില്ലെങ്കിലും എംഎല്‍എമാരെല്ലാം ഒപ്പമുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു.
11 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 10 പേരെങ്കിലും ബിജെപിയിലേക്ക് പോവുമെന്നാണ് അഭ്യൂഹം. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കള്‍ ലോബോയുമെല്ലാം ഈ കൂറ് മാറ്റത്തിന് തയ്യാറെടുക്കുന്നതായാണ് വിവരം. നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കാരിക്കെയാണ് ഗോവയില്‍ വന്‍ രാഷ്ട്രീയ നാടങ്ങള്‍ക്ക് കളമൊരുങ്ങിരിക്കുന്നത്.
മുന്‍ ഗോവ മുഖ്യമന്ത്രി കൂടിയായ കാമത്ത് മൈക്കിള്‍ ലോബോയെ പ്രതിപക്ഷ നേതാവാക്കിയതില്‍ ദിംഗബര്‍ കാമത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗോവയിലെ 40 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് (എന്‍.ഡി.എ) 25ഉം പ്രതിപക്ഷമായ കോണ്‍ഗ്രസിന് 11ഉം നിയമസഭാംഗങ്ങളാണുള്ളത്. നേരത്തെ 2019-ലും കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചാടിയിരുന്നു.