ഞാന്‍ ജനങ്ങളുടെ സേവകന്‍; എനിക്ക് അകമ്പടി വേണ്ട, വാഹനവ്യൂഹത്തിനായി ഗതാഗതം തടസപ്പെടുത്തരുത്; സീറോ ട്രാഫിക് പ്രോട്ടോകോള്‍ പ്രഖ്യാപിച്ച് രേവന്ത് റെഡി; മുഖ്യമന്ത്രിക്ക് കൈയടിച്ച് ജനം

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാതൃകയാക്കി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാന്‍ പൊതുഗതാഗതം തടസപ്പെടുത്തുന്ന പരിപാടികള്‍ ഇനി വേണ്ടെന്ന് അദേഹം പൊലീസിന് നിര്‍ദേശം നല്‍കി. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്രം നിക്ഷേധിക്കരുത്. താഗത സ്തംഭനമുണ്ടാക്കുകയോ ഗതാഗതം തടസ്സപ്പെടുത്തുകയോ ചെയ്യാതെ വാഹനവ്യൂഹം കടന്നുപോകാനുള്ള മാര്‍ഗങ്ങളാണ് അവലംബിക്കേണ്ടതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഇതുവരെ 15 വാഹനങ്ങളാണ് ഉണ്ടായിരുന്നത്. ഇത് ഒമ്പതാക്കി കുറക്കണമെന്നും രേവന്ത് റെഡ്ഡി ഉത്തരവിട്ടിട്ടുണ്ട്. നഗരത്തില്‍ ഇത്രയും പോലും അകമ്പടി വാഹനങ്ങള്‍ ആവശ്യമില്ലെന്നും അദേഹം നിര്‍ദേശിച്ചിട്ടുണ്ട്. താന്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത സേവകനാണെന്നും അതിനാല്‍ തനിക്ക് അധിക സുരക്ഷ വേണ്ടെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

തന്റെ യാത്രകളില്‍ പൊതുജനങ്ങള്‍ക്കും പൊതുഗതാഗതത്തിനും തടസ്സം നേരിടുന്നത് ഒഴിവാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്നും അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥരോട് ആരാഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ തീരുമാനത്തെ ജനങ്ങള്‍ വലിയ ആവേശത്തോടെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്. തെലുങ്കാനയുടെ പുതിയ മാറ്റമെന്നാണ് ചിലര്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മുമ്പ് അകമ്പടി വാഹനങ്ങളുടെ എണ്ണം പരമാവധി കുറച്ചും സീറോ ട്രാഫിക് പ്രോട്ടോക്കോള്‍ ഒഴിവാക്കിയും സിദ്ധരാമയ്യ ശ്രദ്ധ നേടിയിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകാന്‍ മറ്റു വാഹനങ്ങളെ തടയുന്നതാണ് സീറോ ട്രാഫിക് പ്രോട്ടോകോള്‍. തന്റെ വാഹനം കടന്നു പോകുമ്പോള്‍ മറ്റ് വാഹനങ്ങള്‍ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കിയിരുന്നു.

സീറോ ട്രാഫിക് പ്രോട്ടോക്കോള്‍ മാറ്റാന്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഈ രീതിതന്നെയാണ് കര്‍ണാടകയിലെ രണ്ടാമത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും നടപ്പിലാക്കിയിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം