ഹിജാബ് വിവാദം: ഹൈക്കോടതി വിധി ഇന്ന്, ബെംഗളൂരുവില്‍ നിരോധനാജ്ഞ

കര്‍ണാടക ഹിജാബ് വിവാദത്തില്‍ ഇന്ന് ഹൈക്കോടതി വിശാല ബെഞ്ച് വിധി പറയും. വിധി പ്രസ്താവന ദിനത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു ഉള്‍പ്പടെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന പാലനം കണക്കിലെടുത്താണ് വലിയ സമ്മേളനങ്ങള്‍ അടക്കമുള്ള പൊതു പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

മംഗലാപുരത്തും മാര്‍ച്ച് 15 മുതല്‍ 19 വരെ ഒത്തുകൂടലുകള്‍ക്കും പൊതുപരിപാടികള്‍ക്കും നിരോധനമുണ്ട്. ഉഡുപ്പി ജില്ല ഭരണകൂടം ഇന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുക. ഹര്‍ജിയില്‍ 11 ദിവസത്തെ വാദം പൂര്‍ത്തിയായിരുന്നു. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ കൂട്ടത്തില്‍ ഹിജാബ് ഉള്‍പ്പെടുത്താനാകില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം നിരോധിച്ചിതിനെ ചോദ്യം ചെയ്ത് ഉഡുപ്പിയില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നത് തടയാന്‍ നിയമമില്ലെന്നാണ് വിദ്യാര്‍ഥികള്‍ വാദിച്ചത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് കീഴിലാണ് ഹിജാബ് സംരക്ഷിക്കപ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ഇന്ത്യയില്‍ ഹിജാബ് ധരിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും, എന്നാല്‍ സ്ഥാപനത്തിന്റെ അച്ചടക്ക നിയമത്തിന് വിധേയമായി വേണം വസ്ത്രധാരണം എന്നുമായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്.

ജനുവരിയിലാണ് ഹിബാജ് വിവാദം കര്‍ണാടകയില്‍ രൂക്ഷമായത്. ഉഡുപ്പിയിലെ സര്‍ക്കാര്‍ പി.യു കോളജില്‍ വിദ്യാര്‍ത്ഥികള്‍ ഹിജാബ് മാറ്റാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിച്ചത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചു. മറ്റു ചില വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഹിജാബിനെ പിന്തുണച്ച് ദളിത് വിദ്യാര്‍ത്ഥികള്‍ നീല നിറത്തിലുള്ള ഷാള്‍ ധരിച്ച് എത്തി. സംഘര്‍ഷം കര്‍ണാടകയിലെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചിരുന്നു.

Latest Stories

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം