ഹിജാബിന് ഇടക്കാല അനുമതിയില്ല, തല്‍സ്ഥിതി തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി

ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി വിശാല ബെഞ്ച് വിധി പറയാന്‍ മാറ്റിവെച്ചു. നിലവില്‍ അടച്ച കോളേജുകള്‍ തുറക്കണം. ഹിജാബ് ധരിക്കാന്‍ കോടതി അനുമതി നല്‍കിയില്ല. ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നത് വരെ ഹിജാബ് ധരിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവുണ്ടാകുന്നതുവരെ മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് ആരും സ്‌കൂളുകളില്‍ വരരുതെന്നും സമാധാനമാണ് ആവശ്യമെന്നും കോടതി വ്യക്തമാക്കി.

കേസില്‍ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെയാണ് ഉഡുപ്പിയിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഹാജരായത്. കുന്ദാപുര കോളേജിലെ മുസ്ലീം പെണ്‍കുട്ടികക്ക് വേണ്ടി ദേവദത്ത് കാമത്തും ഹാജരായി. വിദ്യാഭ്യാസത്തിനുള്ള അവകാശമാണ് ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ തേടുന്നത്. ഹിജാബ് ധരിക്കുന്നത് അവരുടെ ആചാരത്തിന്റെ ഭാഗമാണ്. അതിനാല്‍ അവര്‍ക്ക് സ്‌കൂളിലും പ്രവേശനം അനുവദിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു..

വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമിനൊപ്പം ഹിജാബും ധരിച്ച് സ്‌കൂളില്‍ പ്രവേശനം അനുവദിക്കണം. ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ കോളേജിന് പുറത്താണ്. അവര്‍ക്ക് മാര്‍ച്ചില്‍ പരീക്ഷയുള്ളതാണ്. കുട്ടികളുടെ ഭാവിവെച്ചാണ് അധികൃതര്‍ കളിക്കുന്നത്. ഹിജാബ് ധരിക്കുന്നത് അവരുടെ ആചാരത്തിന്റെ ഭാഗമാണ്. സര്‍ക്കാര്‍ അനാവശ്യമായി വിവാദമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

Latest Stories

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ