ഹിമാചല്‍ പ്രദേശ് പോളിംഗ് ബൂത്തിലേക്ക്; വോട്ടെടുപ്പ് തുടങ്ങി

ഹിമാചല്‍ പ്രദേശിലെ 68 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനായി 7,884 പോളിംഗ് സ്റ്റേഷനുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സജ്ജീകരിച്ചിട്ടുണ്ട്. ആകെ 55.74 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം.

ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി നീങ്ങളുമ്പോള്‍ അധികാരത്തിലെത്താനാണ് കോണ്‍ഗ്രസ് ശ്രമം. 2017 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 44 സീറ്റുകള്‍ നേടിയാണ് അധികാരത്തില്‍ എത്തിയത്. കോണ്‍ഗ്രസ് 21 സീറ്റുകള്‍ നേടിയപ്പോള്‍ ഒരു സീറ്റില്‍ സിപിഐഎമ്മും രണ്ട് സീറ്റില്‍ സ്വതന്ത്രരും വിജയിച്ച് കയറി. ഇത്തവണ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും സാന്നിധ്യമറിയിക്കുന്നുണ്ട്.

ആകെയുള്ള 412 സ്ഥാനാര്‍ത്ഥികളില്‍ 24 പേര്‍ മാത്രമാണ് വനിതകള്‍. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന സംസ്്ഥാനത്ത് ആം ആദ്മി പാര്‍ട്ടി 67 സീറ്റുകളിലും ബിഎസ്പി 53 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 75.57% പോളിംഗ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് ആകെ 5,592,828 വോട്ടര്‍മാരില്‍ 2,854,945 പേര്‍ പുരുഷന്മാരും 2,737,845 പേര്‍ സ്ത്രീകളുമാണ്.

വോട്ടെടുപ്പ് സുഗമമായി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയെങ്കിലും സംസ്ഥാനത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച വര്‍ദ്ധിച്ചത് വോട്ടര്‍മാര്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടുട്ടുണ്ടാക്കും എന്നാണ് കരുതുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം