പൗരത്വത്തിന് അപേക്ഷിക്കാത്തവർക്ക് ഇനി ആധാറും ഇല്ല; ആധാർ ലഭിക്കാൻ എൻആർസി നമ്പർ നിർബന്ധമാക്കി ഹിമന്ത ബിശ്വ ശർമ്മ

അസമിൽ ആധാർ കാർഡുകൾ ലഭിക്കാൻ പുതിയ നിബന്ധനകളുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. എല്ലാ പുതിയ ആധാർ അപേക്ഷകരും അവരുടെ ദേശീയ പൗരത്വ രജിസ്റ്ററിൻ്റെ (എൻആർസി) അപേക്ഷാ രസീത് നമ്പർ (എആർഎൻ) സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അസമിൽ ആധാർ നേടുന്നത് ഇനി എളുപ്പമല്ലെന്നും ശർമ കൂട്ടിക്കിച്ചേർത്തു.

അതായത്, 2014ൽ ദേശീയ പൗരത്വ രജിസ്റ്ററിൻ്റെ (എൻആർസി) ഭാഗമാകാൻ അപേക്ഷിച്ചിട്ടില്ലാത്ത ആളുകൾക്ക് ആധാർ കാർഡ് നൽകേണ്ടതില്ലെന്നതാണ് അസം ബിജെപി സർക്കാരിന്റെ തീരുമാനം. അന്താരാഷ്‌ട്ര അതിർത്തികളിലൂടെയുള്ള അനധികൃത കുടിയേറ്റം കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള പുതിയ നടപടികളുടെ ഭാഗമായാണ് പ്രഖ്യാപനമെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്.

അസം ഗവൺമെൻ്റിൻ്റെ വലിയൊരു നീക്കത്തിൻ്റെ ഭാഗമാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അസമിൽ കുറഞ്ഞത് നാല് ജില്ലകളിൽ ജനസംഖ്യയേക്കാൾ കൂടുതൽ ആധാർ കാർഡ് ഉടമകൾ ഉണ്ട്. ധുബ്രി , ബാർപേട്ട , മോറിഗാവ് തുടങ്ങിയ ജില്ലകളെ ഉദാഹരിച്ചായിരുന്നു പരാമർശം. ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി അസമിലേക്ക് കടന്നവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ ഊർജിതമാക്കുന്നതിനൊപ്പം ദേശീയ പൗരത്വ രജിസ്റ്ററുമായി (എൻആർസി) ബന്ധിപ്പിച്ച് ആധാർ അപേക്ഷാ നടപടികൾ കർശനമാക്കാൻ ഈ ആശങ്കാജനകമായ വിവരങ്ങൾ പ്രേരിപ്പിച്ചു എന്നും ശർമ്മ പറഞ്ഞു.

“ഒക്‌ടോബർ 1 മുതൽ എല്ലാ പ്രായപൂർത്തിയായ അപേക്ഷകരും ആധാറിനായി അപേക്ഷിക്കുമ്പോൾ അവരുടെ NRC അപേക്ഷാ നമ്പർ നിർബന്ധമായും നൽകണമെന്ന് ഞങ്ങൾ ഒരു വിജ്ഞാപനം പുറപ്പെടുവിക്കും. ഒരു അപേക്ഷകൻ്റെ പേര് NRC-ൽ ഉണ്ടോ ഇല്ലയോ എന്നത് (2019 ഓഗസ്റ്റ് 31-ന് പ്രസിദ്ധീകരിച്ച പൂർണ്ണമായ ഡ്രാഫ്റ്റ്) രണ്ടാമത്തെ കാര്യമാണ്. പക്ഷേ എൻആർസി നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് അവൻ അല്ലെങ്കിൽ അവൾ ഇന്ത്യയിൽ ഉണ്ടായിരുന്നുവെന്ന് അപേക്ഷാ നമ്പർ വ്യക്തമാക്കും,” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ചില ജില്ലകളിൽ പ്രവചിച്ച ജനസംഖ്യയേക്കാൾ കൂടുതൽ ആധാർ കാർഡ് ഉടമകൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആധാർ പ്രക്രിയയിൽ കൂടുതൽ സുതാര്യതയ്ക്കായി സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവചിക്കപ്പെട്ട ജനസംഖ്യാ കണക്കുകൾക്ക് വിരുദ്ധമായി വിതരണം ചെയ്ത ആധാർ കാർഡുകളുടെ ശതമാനം യഥാക്രമം 103%, 103%, ധുബ്രി, ബാർപേട്ട, മോറിഗാവ് എന്നിവിടങ്ങളിൽ 101% എന്നിങ്ങനെയാണ്. മിക്ക ബംഗാളി വംശജരായ മുസ്ലിങ്ങൾ ഭൂരിപക്ഷമായ ജില്ലകളാണ് ഇവ. അതിനാൽ, ഈ ജില്ലകളിൽ ‘സംശയിക്കപ്പെടുന്ന വിദേശികളും’ ആധാർ കാർഡുകൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഊഹിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാരണത്താൽ, ഭാവിയിൽ ആധാർ കാർഡുകൾ നൽകുന്നതിന് ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോൾ പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ഇത് പ്രകാരം, 2015 ൽ അപേക്ഷിക്കുമ്പോൾ നൽകിയ അവരുടെ എൻആർസി ആപ്ലിക്കേഷൻ നമ്പർ ആധാർ കാർഡിനായി നിർബന്ധമാക്കും.

Latest Stories

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ