'രണ്ട് കുട്ടികളില്‍ കൂടുതലാവരുത്, ബഹുഭാര്യത്വം ഉപേക്ഷിക്കണം'; അസമികളാവാൻ നിര്‍ദേശവുമായി ഹിമാന്ത ബിശ്വ ശര്‍മ

ബംഗ്ലാദേശ് മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് നിര്‍ദേശവുമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ. അസമികളായി അംഗീകരിക്കണമെങ്കില്‍ ബഹുഭാര്യത്വം ഉപേക്ഷിക്കണമെന്നും രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടാവരുതെന്നുമാണ് ഹിമന്തയുടെ നിർദ്ദേശം. ബഹുഭാര്യത്വം അസമിന്റെ സംസ്‌കാരമല്ലെന്നും ഹിമാന്ത ബിശ്വ ശര്‍മ ചൂണ്ടിക്കാട്ടി.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പാടില്ല, കുട്ടികളെ മദ്രസയില്‍ പഠിക്കാന്‍ അയക്കുന്നതിന് പകരം ഡോകടര്‍മാരും എന്‍ജിനിയര്‍മാരുമാവാന്‍ പഠിപ്പിക്കണം, കുട്ടികളെ സ്‌കൂളിലേക്കയക്കണമെന്നും പിതാവിന്റെ സ്വത്തവകാശം കുട്ടികള്‍ക്ക് നല്‍കണമെന്നും നിർദേശത്തിലുണ്ട്. അസം ജനതയുടെ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ ബംഗാളി കുടിയേറ്റ മുസ്‌ലിം വിഭാഗക്കാരും തയ്യാറാവണം. അങ്ങനെയങ്കില്‍ മാത്രമേ അവരെ അസമി പൗരന്‍മാരായി അംഗീകരിക്കാന്‍ കഴിയുള്ളൂവെന്നും ഹിമന്ത വ്യക്തമാക്കി.

2011ലെ സെന്‍സസ് പ്രകാരം ജമ്മു കശ്മീര്‍ കഴിഞ്ഞാല്‍ മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള സംസ്ഥാനമാണ് അസം. 34 ശതമാനമാണ് അസമിലെ മുസ്ലിം ജനസംഖ്യ. ബംഗാളി സംസാരിക്കുന്ന മുസ്ലിം വിഭാഗങ്ങള്‍, ബംഗാളി ഭാഷ സംസാരിക്കുന്ന കുടിയേറ്റക്കാരായ മുസ്ലിം വിഭാഗങ്ങള്‍, അസമി സംസാരിക്കുന്ന പരമ്പരാഗത മുസ്ലീം വിഭാഗങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ടതാണ് ഇവിടേയുള്ള മുസ്ലിം ജനസംഖ്യ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ