ഗാന്ധി കുടംബപ്പേരിനെച്ചൊല്ലി വിമർശനം; രാഹുൽ ഗാന്ധി പേരിലെ "ഗാന്ധി" ഒഴിവാക്കണമെന്ന് അസം മുഖ്യമന്ത്രി

ഗാന്ധി കുടംബപ്പേരിനെച്ചൊല്ലി രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാഹുൽ ഗാന്ധി രാഹുൽ തന്റെ പേരിലെ ‘ഗാന്ധി’ ഒഴിവാക്കണമെന്നാണ് അസം മുഖ്യമന്ത്രിയുടെ ആവശ്യം. ഗാന്ധി’ എന്നത് കുടുംബ പേരായി തട്ടിയെടുത്തതാണ് കോൺഗ്രസ് നടത്തിയ ആദ്യ അഴിമതി. അഴിമതിയിൽ മുങ്ങി നിൽക്കുന്നവരാണ് രാഹുൽ ഗാന്ധിയും കുടുംബവുമെന്ന് ഹിമന്ത ബിശ്വ ശർമ്മ ആരോപിച്ചു.

‘ഗാന്ധി’ കുടുംബം സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കുകയും രാജ്യത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. ഗാന്ധി പദവി തട്ടിയെടുത്തതാണ് ആദ്യ അഴിമതി. ഗാന്ധി കുടുംബം “ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാർ” ആണെന്നും അഴിമതികളിൽ മുങ്ങി നിൽക്കുകയാണെന്നായിരുന്നു ആരോപണം. ഗുവാഹത്തിയിൽ ബിജെപി മഹിളാ മോർച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു വിമർശനം ഉന്നയിച്ചത്.

Read more

അധികാരത്തിലിരുന്ന സമയത്ത് കോൺഗ്രസ് രാജ്യത്തിനുവേണ്ടി ഒന്നും ചെയ്തില്ല. മോദി പ്രധാനമന്ത്രിയായതോടെയാണ് ജനങ്ങളിൽ രാജ്യസ്നേഹം എന്ന വികാരം വളർന്നത്. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 25 വർഷമോ 50 വർഷമോ കോൺഗ്രസ് ആഘോഷിച്ചിട്ടില്ല.എന്നാൽ മോദി സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിച്ചു. ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.