അദാനിയുടെ അഞ്ച് ബാങ്ക് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചെന്ന് ഹിൻഡൻബെർഗ്; നിഷേധിച്ച് അദാനി ഗ്രൂപ്പ്

അദാനി കമ്പനിക്കെതിരെ സ്വിറ്റ്സർലൻഡിൽ അന്വേഷണം നടന്നുവെന്ന ആരോപണവുമായി ഹിൻഡൻബെർഗ്. അദാനിയുമായി ബന്ധമുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചുവെന്നാണ് ഹിൻഡൻബെർഗ് റിസർച്ച് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. 2021ലാണ് ഇത്തരത്തിൽ പണം മരവിപ്പിച്ചതെന്നും ഹിൻഡൻബർഗ് റിപ്പോർട്ട് ചെയ്യുന്നു.

ഗൗതം അദാനിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി 310 മില്യൺ ഡോളർ സ്വിറ്റ്സർലാൻഡ് സർക്കാർ മരവിപ്പിച്ചുവെന്നും ഹിൻഡൻബർഗ് പറയുന്നു. അദാനി ഗ്രൂപ്പിന്റെ കള്ളപ്പണം വെളുപ്പിക്കലും സെക്യൂരിറ്റി അന്വേഷണവുമായി ബന്ധപ്പെട്ട അഞ്ചോളം ബാങ്ക് അക്കൗണ്ടുകളിലെ പണമാണ് മരവിപ്പിച്ചിരിക്കുന്നത്. സ്വിസ് മീഡിയ ഔട്ട്​ലെറ്റായ ഗോതം സിറ്റിയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തതെന്നും ഹിൻഡൻബർഗ് വിശദീകരിക്കുന്നു

ഫെഡറൽ ക്രിമിനൽ കോർട്ടിന്റെ ഉത്തരവ് പ്രകാരം ജനീവ പബ്ലിക് പ്രോസിക്യൂട്ടറാണ് അദാനിക്കെതിരായ കേസുകളിൽ അന്വേഷണം നടത്തുന്നത്. അദാനിയുടെ ബിനാമിയുടെ പേരിൽ നിക്ഷേപിക്കപ്പെട്ട പണം സംബന്ധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ഹിൻഡൻബർഗ് വിശദീകരിച്ചിട്ടുണ്ട്. അതേസമയം ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തി. അസംബന്ധമായ ആരോപണമാണിത്. സ്വിസ് കോടതികളിലെ നടപടികളിൽ അദാനിക്ക് പങ്കില്ലെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.

അതേസമയം, ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സെബി ചെയര്‍പെഴ്സണെതിരെ അന്വേഷണം വന്നേക്കും. കെസി വേണുഗോപാല്‍ എംപി അധ്യക്ഷനായ പാര്‍ലമെന്‍റ് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മാധബി ബൂച്ചിനെ വിളിച്ചു വരുത്തിയേക്കുമെന്നാണ് വിവരം. സെബി ചെയര്‍പേഴ്സണ്‍ ഇരട്ട പദവിയിലിരുന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റി, അദാനി ഗ്രൂപ്പുമായി ബന്ധമുള്ള നിഴല്‍ കമ്പനികളില്‍ മാധബി ബൂച്ചിന് നിക്ഷേപമുണ്ട് തുടങ്ങിയ ആക്ഷേപങ്ങളിലാകും അന്വേഷണം.

Latest Stories

വംശഹത്യ ആരോപിച്ച് യുഎഇക്കെതിരെ സുഡാൻ നൽകിയ കേസ്; അന്താരാഷ്ട്ര കോടതി ഇന്ന് പരിഗണിക്കും

IPL 2025: ഋതുരാജിനെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല, ചെന്നൈ ആ താരത്തെ നായകനാക്കണം; ആവശ്യവുമായി സഞ്ജയ് മഞ്ജരേക്കർ

രാജവാഴ്ച പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേപ്പാളിൽ ആഭ്യന്തര കലാപം

ഹൂതികളുടെ സൈനിക കേന്ദ്രം തകര്‍ത്ത് അമേരിക്ക; ചെങ്കടലിന്റെ ആക്രമണത്തിന് ട്രംപിന്റെ പ്രതികാരം; ഭീകരരുടെ വേരറുക്കാന്‍ വ്യോമാക്രമണം ശക്തമാക്കി

IPL 2025: നിനക്ക് ദോശയും ഇഡ്ഡലിയും സാമ്പാറുമൊക്കെ പുച്ഛമാണ് അല്ലെ, ഇതാ പിടിച്ചോ പണി; ജിതേഷ് ശർമ്മയെ എയറിൽ കയറ്റി സിഎസ്കെ ഡിജെ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'വഖഫ് ബില്ലിനെ എതിർക്കുക തന്നെചെയ്യും'; കെസിബിസി നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ്

നരേന്ദ്രമോദി ഇന്ന് ആർഎസ്എസ് ആസ്ഥാനത്ത്; ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി

'എമ്പുരാൻ കാണില്ല, സത്യം വളച്ചൊടിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടും'; രാജീവ് ചന്ദ്രശേഖർ

പരസ്യ മദ്യപാനത്തില്‍ തര്‍ക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍; ഒമാനില്‍ നാളെ ആഘോഷം; എല്ലാ രാജ്യങ്ങളിലും അഞ്ചിലധികം ദിവസം അവധികള്‍ പ്രഖ്യാപിച്ചു