ഹിന്ദു മതം ആഗോളശാപം, ലോകത്തിന് തന്നെ ഭീഷണി : ഡി എം കെ നേതാവ് എ രാജ

ഹിന്ദുമതം ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ ശാപമാണെന്ന ഡി എം കെ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ എ രാജയുടെ പരാമര്‍ശം തമിഴ്‌നാട്ടില്‍ വീണ്ടും വിവാദമാകുന്നു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ പങ്കുവച്ച ഒരു വീഡിയോ ക്‌ളിപ്പിലാണ് എ രാജയുടേതായി ഈ പരാമര്‍ശം ഉള്ളത്. ഇതോടെ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്ക് ശേഷം അല്‍പ്പം ഒന്നടങ്ങി നിന്ന വിവാദം വീണ്ടും ചൂടുപിടിക്കുകയാണ്.

ജാതിയുടെ പേരിലുള്ള രോഗം ആഗോള തലത്തില്‍ പകരാന്‍ കാരണം ഇന്ത്യയാണ്, ജനങ്ങളെ ജാതിയുടെ പേരില്‍ വിഭജിക്കുന്നു, ജാതി ഉപയോഗിച്ച് ആളുകളെ സാമ്പത്തികമായി വിഭജിക്കുന്നു, ജാതിയെ സാമൂഹിക തിന്മയ്ക്ക് മാത്രം ഉപയോഗിക്കാനാവില്ല, അത് സാമ്പത്തികത്തെയും ആശ്രയിച്ചിരിക്കുന്നു. മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരും. ഹിന്ദു മതത്തിന്റെ പേരില്‍ ജാതി പ്രചരിപ്പിക്കുകയാണ് അതിനാല്‍, ഹിന്ദു മതം ഇന്ത്യയിലെ മാത്രമല്ല, ഇപ്പോള്‍ ലോകത്തിനാകെ ഭീഷണിയാണ്, എന്നാണ് എ രാജ വീഡിയോയില്‍ പറയുന്നത്.

തന്റെ ട്വിറ്ററിലൂടെയാണ് എ രാജയുടെ വീഡിയോ ക്‌ളിപ്പിംഗ് അണ്ണാമലൈ പുറത്ത് വിട്ടത്്. സനാതര ധര്‍മ്മം ഡംഗി പനി പോലെയും മലേറിയ പോലെയും തുടച്ച് നീക്കേണ്ട ഒന്നാണ് എന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്ക് ശേഷം രാജയുടെ ഈ പ്രസ്താവനയും ബി ജെപി രാഷ്ട്രീയമായി തമിഴ്‌നാട്ടില്‍ ഉപയോഗിക്കുകയാണ്.

Latest Stories

ഇന്ത്യയിലെ 32 വിമാനത്താവളങ്ങള്‍ അടച്ചു; ആക്രമണ സജ്ജമായ പാക്ക് ഡ്രോണുകള്‍ ഇന്ത്യ 26 ഇടത്ത് അടിച്ചിട്ടു; പഞ്ചാബിലെ ജനവാസ മേഖലകളിലും ഡ്രോണുകളെത്തി

പാക്കിസ്ഥാനില്‍ ഭൂചലനം; 10 കിലോമീറ്റര്‍ ആഴത്തിലുള്ള ഭൂചലനത്തിന്റെ തീവ്രത 4.0

ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം; സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകള്‍ സൈന്യം തകര്‍ത്തു

ഇന്ത്യയുമായി നയതന്ത്രപരമായി ഇടപെടണമെന്ന് മുന്‍ പാക് പ്രധാനമന്ത്രി; സഹോദരനെ സഹായിക്കാന്‍ ലണ്ടനില്‍ നിന്ന് പറന്നെത്തി നവാസ് ഷരീഫ്

ജൈവവൈവിധ്യ സംരക്ഷണം; ബ്യുമെര്‍ക് ഇന്ത്യ ഫൗണ്ടേഷന്‍ ദേശീയ പുരസ്‌കാര തിളക്കത്തില്‍

പാകിസ്ഥാന് വേണ്ടി ഇടപെടല്‍ നടത്താനാകില്ല; സിന്ദു നദീജല കരാറിലും പാകിസ്ഥാന് തിരിച്ചടി; നിലപാട് വ്യക്തമാക്കി ലോക ബാങ്ക്

അതിര്‍ത്തികളില്‍ ആക്രമണം കടുപ്പിച്ച് പാകിസ്ഥാന്‍; സൈനിക മേധാവിമാരുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി; പ്രകോപനം തുടര്‍ന്നാല്‍ പ്രഹരം ഇരട്ടിയാക്കാന്‍ തീരുമാനം

രണ്ട് മാസത്തേക്കുള്ള ഇന്ധനവും കലവറ നിറയെ ഭക്ഷ്യവസ്തുക്കളും; പാകിസ്ഥാന്‍ മലയില്‍ കണ്ടത് ഇന്ത്യ മനസില്‍ കണ്ടു; പാകിസ്ഥാനെ നേരിടാന്‍ രാജ്യം സജ്ജം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു, സേനാ താവളങ്ങള്‍ ലക്ഷ്യമിട്ടു; 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണം ഇന്ത്യ പരാജയപ്പെടുത്തി; ശക്തമായി തിരിച്ചടിച്ചുവെന്ന് സൈന്യം; നാനൂറോളം ഡ്രോണുകള്‍ ഇന്ത്യ തകര്‍ത്തു, പാകിസ്ഥാന്‍ തുര്‍ക്കി ഡ്രോണുകള്‍ ഉപയോഗിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കും; ഇപ്പോള്‍ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് വേണ്ടതെന്ന് പിണറായി വിജയന്‍