ലോകത്തിലെ മറ്റു മതങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് വിദ്യാഭ്യാസ പുരോഗതി ഹിന്ദുമതത്തിനാണെന്നു pew സര്‍വ്വേ റിപ്പോര്‍ട്ട്. കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഹിന്ദുക്കള്‍ വിദ്യാഭ്യാസ പുരോഗതി നേടിയിട്ടുണ്ട്. പഴയ തലമുറകളെ അപേക്ഷിച്ച് പഠനത്തില്‍ പങ്കെടുത്ത പുതിയ തലമുറയ്ക്ക് (25 വയലിനു മുകളില്‍) ശരാശരി 3-4 വര്‍ഷം വിദ്യാഭ്യാസ യോഗ്യതയുണ്ട്.
എന്നാല്‍കൂടി മറ്റ് മതങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയുടെ മുന്നില്‍ ഹിന്ദു മതം പിന്നില്‍ നില്‍ക്കുന്നു. ജൂത മതമാണ് വിദ്യാഭ്യാസ യോഗ്യതയില്‍ ഏറ്റവും മുന്നില്‍. ആഗോളതലത്തില്‍ ഹിന്ദുക്കളുടെ ശരാശരി വിദ്യാഭ്യാസകാലഘട്ടം 5.6 വര്‍ഷമാണ്. പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത ഹിന്ദുക്കള്‍ 41 ശതമാനമാണ്. പത്തില്‍ ഒരാള്‍ മാത്രമാണ് ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളതും. മാത്രമല്ല ഹിന്ദു പുരുഷന്‍മാരും സ്ത്രീകളും തമ്മില്‍ വിദ്യാഭ്യാസ യോഗ്യതയില്‍ കാര്യമായ അന്തരമുണ്ട്.
160 പേജുകളുള്ള ഈ റിപ്പോര്‍ട്ടില്‍ ജൂതമതമാണ് വിദ്യാഭ്യാസ യോഗ്യതയില്‍ അറ്റവും മുന്നില്‍ ഹിന്ദു, മുസ്ലീം മതങ്ങള്‍ യോഗ്യതയില്‍ പിന്നിലാണ്. 151 രാജ്യങ്ങളില്‍ നടത്തിയ വിവരണ ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്. ലോകത്തിലെ ഹിന്ദുക്കളില്‍ ഭൂരിപക്ഷവും ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണഅ. ഈ മൂന്ന് രാജ്യങ്ങളില്‍ തന്നെയാണ് ഹിന്ദുക്കള്‍ക്ക് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയും ഉള്ളത്. ഏഷ്യയ്ക്ക് പുറമെയുള്ള രാജ്യങ്ങളിലെ ഹിന്ദുക്കള്‍ക്ക് നല്ല വിദ്യാഭ്യാസമുണ്ട് എന്നതാണ് മറ്റൊരു കൗതുകം.