ഹിന്ദുക്കള്‍ നിര്‍ബന്ധമായും ഗോമൂത്രം കുടിക്കണം; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

മധ്യപ്രദേശില്‍ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്. നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ഹിന്ദുക്കള്‍ നിര്‍ബന്ധമായും ഗോമൂത്രം കുടിക്കണമെന്നാണ് ബിജെപി നേതാവ് ചിന്തു വര്‍മ്മ ആവശ്യപ്പെടുന്നത്. ഇന്‍ഡോറിലെ ബിജെപിയുടെ ജില്ല അധ്യക്ഷനാണ് ചിന്തു വര്‍മ്മ. ഹിന്ദുക്കള്‍ക്ക് ഗോമൂത്രം കുടിക്കാന്‍ എതിര്‍പ്പുണ്ടാകില്ലെന്നും ചിന്തു പറഞ്ഞു.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗര്‍ബ പന്തലില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ആളുകള്‍ ഗോമൂത്രം കുടിക്കണമെന്നാണ് ബിജെപി നേതാവിന്റെ ആഹ്വാനം. പന്തലിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ഗോമൂത്രം കുടിപ്പിക്കണമെന്ന് നവരാത്രി ഉത്സവത്തിന്റെ സംഘാടകരോട് ചിന്തു അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഹിന്ദുക്കളാണെങ്കില്‍ അവര്‍ക്ക് ഗോമൂത്രം കുടിക്കുന്നതില്‍ എതിര്‍പ്പുണ്ടാകില്ലെന്നും ചിന്തു കൂട്ടിച്ചേര്‍ത്തു. ചിലര്‍ ഇത്തരം പരിപാടികളില്‍ അനാവശ്യമായി ചേരാറുണ്ട്. ഇത് പല വിവാദങ്ങള്‍ക്കും വഴി വയ്ക്കും. ഒരാളുടെ ആധാര്‍ കാര്‍ഡ് തിരുത്താന്‍ സാധിക്കും. എന്നാല്‍ ഒരാള്‍ യഥാര്‍ത്ഥ ഹിന്ദു ആണെങ്കില്‍ അയാള്‍ യാതൊരു മടിയും കൂടാതെ ഗോമൂത്രം കുടിക്കുമെന്നും ചിന്തു പറഞ്ഞു.

Latest Stories

"സീസൺ അവസാനിക്കാൻ ഇനിയും സമയം ഉണ്ട്, നമുക്ക് കാണാം"; പിഎസ്ജി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

'ടെസ്റ്റില്‍ ഒന്നുമാകില്ലായിരുന്നു, കരുത്തായ കൈ അദ്ദേഹത്തിന്‍റേത്'; വെളിപ്പെടുത്തി രോഹിത്

IPL 2025: ലേലത്തിൽ ഇറങ്ങിയാൽ അവന് 18 കോടി ഉറപ്പാണ്, അതിന് മുമ്പ് തന്നെ അവനെ ടീമിൽ നിലനിർത്തിക്കോ; ഐപിഎൽ ടീമിന് ഉപദേശവുമായി ആകാശ് ചോപ്ര

രാവിലെ കാല്‍തൊട്ട് തൊഴും.. ഞാന്‍ പ്ലേറ്റ് കഴുകിയാല്‍ ദേഷ്യമാണ്, അടുക്കളയില്‍ കയറാന്‍ സമ്മതിക്കില്ല; സ്വാസികയെ കുറിച്ച് പ്രേം

ലോകത്തെ ഞെട്ടിച്ച കോംബോ; പ്രതാപം തിരിച്ചു പിടിക്കാൻ ഫെരാരി ബോയ്സ് അണിനിരക്കുന്നു

'പറയുന്നത് പച്ചക്കള്ളം, ഇന്നലെ കണ്ടത് നാടകം'; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് പി വി അൻവർ

IPL 2025: ചെന്നൈ ആരാധകരെ നിരാശപ്പെടുത്തി കാശി വിശ്വനാഥന്റെ വാക്കുകൾ, ധോണിയുടെ കാര്യത്തിൽ ടീം എടുത്തിരിക്കുന്നത് അതിനിർണായക തീരുമാനം

പുതിയ പാർട്ടി രൂപീകരണ പ്രഖ്യാപനവുമായി പി വി അൻവർ; പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യം

'ബംഗ്ലാദേശ് ബാറ്റര്‍മാര്‍ക്ക് നല്‍കാന്‍ എന്തെങ്കിലും ഉപദേശം ഉണ്ടോ?'; അമ്പരപ്പിച്ച് സുനില്‍ ഗവാസ്‌കറിന്റെ 'ഇന്ത്യന്‍' മറുപടി

'ഒരുത്തനെയും വെറുതെ വിടില്ല, എല്ലാത്തിനെയും കോടതി കേറ്റും', ഏറ്റുമുട്ടി മാധവനും ശങ്കുണ്ണിയും; 'തെക്ക് വടക്ക്' ടീസര്‍, ഇനി തിയേറ്ററിലേക്ക്