ഇന്ത്യ ഇസ്ലാമിക രാജ്യമാകുന്നത് തടയാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണം; വീണ്ടും വിദ്വേഷ പ്രചാരണവുമായി യതി നരസിംഹാനന്ദ്

ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമാകുന്നത് തടയാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ഹിന്ദുക്കളോട് ആഹ്വാനം ചെയ്ത് യതി നരസിംഹാനന്ദ് സരസ്വതി. ഹരിദ്വാര്‍ വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് പുതിയ വിദ്വേഷ പ്രചാരണം. നരസിംഹാനന്ദിന്റെ സംഘടനയായ അഖില ഭാരതീയ സന്ദ് പരിഷദ് ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലെ മുബാറക്പൂരില്‍ നടത്തിയ യോഗത്തിലാണ് ആഹ്വാനം.

ഈ മാസം ആദ്യം മഥുരയില്‍ വച്ച് നടത്തിയ പ്രസംഗത്തിലും വരും ദശകങ്ങളില്‍ ഹിന്ദുക്കളുടെ എണ്ണം കുറയാതിരിക്കാന്‍ കൂടുതല്‍ കുട്ടികളെ ജനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ളതിനാല്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. എന്നാല്‍ മുസ്ലിംങ്ങള്‍ ആസൂത്രിതമായി നിരവധി കുട്ടികള്‍ക്ക് ജന്മം നല്‍കി ജനസംഖ്യ വര്‍ദ്ധിപ്പിക്കുകയാണ്. അതുകൊണ്ടാണ്, ഇന്ത്യ ഒരു ഇസ്ലാമിക രാഷ്ട്രമാകുന്നത് ഒഴിവാക്കാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ തങ്ങളുടെ സംഘടന ഹിന്ദുക്കളോട് ആവശ്യപ്പെടുന്നത്. മുസ്ലിം ഭൂരിപക്ഷമുള്ള പാകിസ്ഥാന്‍ പോലെ ഇന്ത്യയും മാറുമെന്നും നരസിംഹാനന്ദ് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലെ ബുരാരി ഗ്രൗണ്ടില്‍ നടന്ന ഹിന്ദു മഹാപഞ്ചായത്തില്‍ പങ്കെടുത്ത അദ്ദേഹം, ഒരു മുസ്ലിം ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ 20 വര്‍ഷത്തിനുള്ളില്‍ 50 ശതമാനം ഹിന്ദുക്കളും മതം മാറുമെന്നും അതിനെതിരെ പോരാടാന്‍ ആയുധമെടുക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു.

യതി നരസിംഹാനന്ദ്, അന്നപൂര്‍ണ ഭാരതി എന്നിവരും രാജ്യത്തുടനീളമുള്ള നിരവധി സന്യാസിമാരും വൈദികരും പങ്കെടുക്കുന്ന യോഗം കണക്കിലെടുത്ത് ഒരു മതത്തിനും എതിരെ പ്രേരിപ്പിക്കുന്ന ഭാഷ ഉപയോഗിക്കരുതെന്ന് ഹിമാചല്‍ പ്രദേശ് പൊലീസ് സരസ്വതിക്ക് അയച്ച നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരിയില്‍ ഹരിദ്വാറില്‍ മുസ്ലിംങ്ങള്‍ക്കെതിരെ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത് ധര്‍മ്മ സന്‍സദ് സംഘടിപ്പിച്ചതിന് അറസ്റ്റിലായ യതി നരസിംഹാനന്ദ് ഫെബ്രുവരി 18-നാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

Latest Stories

ആൻഡേഴ്സൺ വരെ ലേലത്തിൽ ഉണ്ടല്ലോ, അപ്പോൾ 50 വയസുള്ള എന്നെയും പരിഗണിക്കാം; ടീമുകളോട് ആവശ്യവുമായി ഇതിഹാസ താരം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: കോഹ്ലിക്ക് മാത്രമല്ല, എല്ലാ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും വേണ്ടിയുള്ള വടയും ചായയും റെഡിയാണ്; മുന്നറിയിപ്പ് നല്‍കി ലിയോണ്‍

ആലപ്പുഴയില്‍ 'ദൃശ്യം മോഡല്‍' കൊലപാതകം; യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു, പ്രതി കസ്റ്റഡിയിൽ

മുയലിന്‍റെ കടിയേറ്റത്തിന് വാക്സിനെടുത്ത് കിടപ്പിലായിരുന്ന വയോധിക മരിച്ചു; അബദ്ധത്തിൽ എലിവിഷം ഉള്ളിൽ ചെന്ന് കൊച്ചുമകൾ മരിച്ചത് കഴിഞ്ഞ ദിവസം

അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ വീട്ടില്‍ മോഷണം; ഹോം നഴ്സ് അറസ്റ്റില്‍; മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കണ്ടെടുത്തു

'രോഗാവസ്ഥ തിരിച്ചറിയാതെ മാനസികരോ​ഗത്തിന് ചികിത്സ നൽകി, രോഗി മരിച്ചു'; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതി, പ്രതിഷേധം

ബാലാത്സംഗക്കേസ്; സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഐസിസി ചാമ്പ്യന്‍സ് ട്രോഫി: പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ പുതിയ ഓഫര്‍ വെച്ച് പാകിസ്ഥാന്‍

IND vs SA: ആ രണ്ട് സെഞ്ച്വറികളില്‍ പ്രിയപ്പെട്ടത് ഏത്?, തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്‌സ്

15 വർഷത്തെ പ്രണയം; കീർത്തി സുരേഷ് വിവാഹിതയാകുന്നു