ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കണം; എണ്ണം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ മുസ്ലീങ്ങള്‍ ഭൂരിപക്ഷമാകുമെന്ന് ബിജെപി എംഎല്‍എ

വിദ്വേഷ പ്രസംഗവുമായി കര്‍ണാടകയിലെ ബിജെപി എംഎല്‍എ ഹരീഷ് പൂഞ്ജ. ഹിന്ദു സ്ത്രീകള്‍ ഒന്നോ രണ്ടോ കുട്ടികളെ പ്രസവിച്ചാല്‍ പോരെന്നും എണ്ണം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ മുസ്ലീങ്ങള്‍ ഹിന്ദുക്കളെക്കാള്‍ കൂടുതലാകുമെന്നും ഹരീഷ് പൂഞ്ജ പറഞ്ഞു. കര്‍ണാടക ബെല്‍ത്തങ്ങാടി നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ഹരീഷ്.

ഇന്ത്യയില്‍ ഹിന്ദു ജനസംഖ്യ 80 കോടിയും മുസ്ലീങ്ങള്‍ 20 കോടിയും ആണെന്നാണ് ധാരണ. എന്നാല്‍ നാം മറ്റൊരു രീതിയില്‍ ചിന്തിക്കണം. മുസ്ലീങ്ങള്‍ രാജ്യത്ത് എണ്ണത്തില്‍ കുറവാണെന്നും അതുകൊണ്ട് അവരെക്കൊണ്ട് യാതൊരു പ്രശ്‌നവും ഉണ്ടാവില്ലെന്നാണ് നമ്മുടെ വിശ്വാസം. എന്നാല്‍ അവര്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കുന്നുവെന്നും എംഎല്‍എ പറഞ്ഞു.

ഹിന്ദുക്കള്‍ ഒന്നോ രണ്ടോ കുട്ടികള്‍ക്കാണ് ജന്മം നല്‍കുന്നത്. 20 കോടി മുസ്ലീങ്ങള്‍ നാല് കുട്ടികള്‍ക്ക് വീതം ജന്മം നല്‍കിയാല്‍ അവരുടെ ജനസംഖ്യ 80 കോടിയാകും. ഹിന്ദുക്കളുടെ ജനസംഖ്യ വൈകാതെ 20 കോടിയായി കുറയുകയും ചെയ്യുമെന്ന് ബിജെപി എംഎല്‍എ കൂട്ടിച്ചേര്‍ത്തു. മുസ്ലീങ്ങള്‍ ഭൂരിപക്ഷമായാല്‍ ഹിന്ദുക്കളുടെ അവസ്ഥയെ കുറിച്ച് ചിന്തിക്കണമെന്നും ഹരീഷ് പൂഞ്ജ അഭിപ്രായപ്പെട്ടു.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്