ചരിത്രത്തിൽ ഇടം നേടി; സുപ്രീം കോടതി ഉത്തരവിലൂടെ തമിഴ്‌നാട്ടിലെ പത്ത് ബില്ലുകൾ നിയമമായി

സുപ്രീം കോടതി ഉത്തരവിലൂടെ തമിഴ്‌നാട്ടിലെ പത്ത് ബില്ലുകൾ നിയമമായി. തമിഴ്നാട് ഗവർണർ തടഞ്ഞുവെച്ച പത്ത് ബില്ലുകളാണ് സുപ്രീം കോടതിയുടെ ഉത്തരവിലൂടെ നിയമമായിരിക്കിന്നത്. ഇതാദ്യമായാണ് ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാകുന്നത്.

സുപ്രീംകോടി ഉത്തരവ് വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്തതിന് പിന്നാലെയാണ് തമിഴ്നാട് സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. തമിഴ്നാട് ഗവർണർ തടഞ്ഞുവെച്ചിരുന്ന ബില്ലുകൾ ഇന്ന് രാവിലെയോടെയാണ് നിയമമായി മാറിയത്.

ഇന്നലെ രാത്രിയാണ് കോടതി ഉത്തരവ് അപ്‍ലോഡ് ചെയതത്. തുടർന്ന് വൈകാതെ സർക്കാർ വിജ്ഞാപനമിറക്കി. സ്റ്റാലിൻ സർക്കാർ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിൽ ഗവർണറെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. പിന്നാലെ കോടതി സവിശേഷ അധികാരത്തിലൂടെ ബില്ല് അംഗീകരിക്കുകയായിരുന്നു.

Read more