കർണാടകയിൽ സ്ഥിരീകരിച്ച എച്ച്എംപിവി രോഗബാധക്ക് ചൈനയുമായി ബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം; നിരീക്ഷണം ശക്തം

കർണാടകയിൽ സ്ഥിരീകരിച്ച ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) രോഗ ബാധക്ക് ചൈനയുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തേമുതലേ ഇന്ത്യയടക്കം ലോകത്തെല്ലായിടത്തുമുള്ള വൈറസാണ് എച്ച്എംപിവി എന്നും രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും അന്താരാഷ്ട്ര യാത്രകൾ നടത്തിയിട്ടില്ലെന്നും അതിനാൽ തന്നെ അവരിലെ വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്നുമാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

3 മാസം പ്രായമുള്ള പെൺകുട്ടിക്കും 8 മാസം പ്രായമുള്ള ആൺകുട്ടിക്കുമാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. ഈ രണ്ട്‍ കേസുകൾക്കും അന്താരാഷ്ട്ര യാത്ര പശ്ചാത്തലമില്ല. സ്വകാര്യ ആശുപത്രിയിലെ ലാബ് പരിശോധനയിലാണ് രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചത്. വിദേശ യാത്ര പശ്ചാത്തലം ഇല്ലാത്തത്കൊണ്ട് തന്നെ രോഗം എവിടെ നിന്നാണ് വന്നതെന്ന് പരിശോധിക്കുകയാണ് ആരോഗ്യവകുപ്പ്. നിലവിൽ കുട്ടികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

8 മാസം പ്രായമുള്ള കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുട‍ർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച്എംപിവി ജാഗ്രതാ നിർ‍ദ്ദേശം നിലനിൽക്കുന്നതിനാൽ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുഞ്ഞിൻ്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട് പുറത്ത് വന്നു. രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞ് ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ.

Latest Stories

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

നടക്കേണ്ടത് 5 ദിവസത്തെ ടെസ്റ്റ് മത്സരം, നടന്നത് ഏകദിനത്തെക്കാൾ ചെറിയ പോരാട്ടം; സൗത്താഫ്രിക്കയുടെ നാണകെട്ട റെക്കോഡ് ഇങ്ങനെ

'പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്'; ബുംറയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കുന്നതിനെതിരെ കൈഫ്