ഫ്രിഡ്ജില്‍ ബീഫ് എന്ന് രഹസ്യ വിവരം; സര്‍ക്കാര്‍ ഭൂമിയിലെ 11 വീടുകള്‍ പൊളിച്ച് പൊലീസ്

നിയമവിരുദ്ധമായി ബീഫ് കച്ചവടം ചെയ്‌തെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ 11 വീടുകള്‍ പൊളിച്ചു. മധ്യപ്രദേശിലെ മണ്ഡലയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മിച്ച 11 പേരുടെ വീടുകളാണ് പൊളിച്ചു നീക്കിയത്. മണ്ഡലയിലെ ഗോത്ര മേഖലയിലാണ് സംഭവം.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ബൈന്‍വാഹി മേഖലയില്‍ ഇറച്ചിക്കായി ബന്ദിയാക്കിയ 150 പശുക്കളെ പൊലീസ് കണ്ടെത്തി. വീടുകളിലെ ഫ്രിഡ്ജില്‍ നിന്ന് ഇറച്ചിയും കണ്ടെടുത്തു. പിടിച്ചെടുത്ത ഇറച്ചി ബീഫ് ആണെന്ന് പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു.

സാംപിളുകള്‍ ഹൈദരാബാദില്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. വീട് നഷ്ടപ്പെട്ട 11 പേരുടെ പേരിലും പൊലീസ് കേസെടുത്തു. ഒരാള്‍ അറസ്റ്റിലായി. മറ്റ് 10 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര