രക്തദാഹിയായ കൊക്കപ്പുഴുക്കൾ രണ്ടു വർഷത്തിനിടെ 14 കാരന്റെ ശരീരത്തിൽ നിന്ന് കുടിച്ചുവറ്റിച്ചത് 22 ലിറ്റർ രക്തം

ഹൈദരാബാദ് ഹല്‍ദ്‌വാനിയിലെ 14 കാരന്റെ ശരീരത്തില്‍നിന്ന് രണ്ടുവര്‍ഷത്തിനിടെ കൊക്കപ്പുഴുക്കള്‍ കുടിച്ചത് 22 ലിറ്ററോളം രക്തം. സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിദഗ്ധ പരിശോധനയിലൂടെ ഇക്കാര്യം കണ്ടെത്തിയത്.

ഹല്‍ദ്‌വാനി സ്വദേശിയായ കുട്ടിയുടെ ചെറുകുടലിലെ കൊക്കപ്പുഴുക്കൾ രണ്ടുവര്‍ഷ കാലയളവിനുള്ളില്‍ ശരീരത്തില്‍ നിന്ന് 22 ലിറ്റോളം രക്തമാണ് കുടിച്ചുവറ്റിച്ചത്. ചെറുകുടലിനുള്ളില്‍ വയര്‍ലെസ് ക്യാമറ കടത്തിവിട്ടുള്ള ക്യാപ്‌സൂള്‍ എന്‍ഡോസ്‌കോപ്പി പരിശോധനയ്ക്കിടെയാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അനീമിയാ ബാധിച്ചതാണെന്ന നിഗമനത്തിലായിരുന്നു ആദ്യം ആശുപത്രി അധികൃതർ. അതിനാല്‍ അനീമിയക്കുള്ള ചികിത്സയായിരുന്നു ആദ്യം നല്‍കിയിരുന്നത്. എന്നാല്‍ ചികിത്സ കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാകാത്ത സാഹചര്യത്തിൽ രക്തക്കുറവ് പരിഹരിക്കാന്‍ അമ്പത് യൂണിറ്റ് രക്തം ഇതിനോടകം കുട്ടിക്ക് നല്‍കുകയും ചെയ്തു കഴിഞ്ഞു.

തുടര്‍ന്ന് ചെറുകുടലിനുള്ളില്‍ വയര്‍ലെസ് ക്യാമറ കടത്തിവിട്ടുള്ള പരിശോധന നടത്തിയത്തിലൂടെയാണ് കാരണം വ്യക്തമായത്. അനേകം പരിശോധനകൾക്കൊടുവിലാണ് രക്തദാഹിയായ കൊക്കപുഴുവിനെ കണ്ടെത്തിയത്.