കുപ്പി വെള്ളത്തിന് പരമാവധി വിലയേക്കാള്‍ അധികം ഈടാക്കാം; സുപ്രീം കോടതി

റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലുംകുപ്പി വെള്ളത്തിന് എം.ആര്‍.പിയിലും അധികം വില ഈടാക്കാമെന്ന് സുപ്രീം കോടതി. കുപ്പിവെള്ളത്തിന് കൂടിയ വില ഈടാക്കുന്നതിനെതിരെയുള്ള ഡെല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍സ് ആന്റ് റസ്റ്റോറന്റ്‌സ് അസോസിസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പരമാവധി വിലയിലും കൂടിയ തുകയ്ക്ക് കുടിവെള്ളം വില്‍ക്കുന്നത് തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന കേന്ദ്രസര്‍ക്കാര്‍ വാദവും കോടതി തള്ളി.

ലീഗല്‍ മെട്രോളജി നിയമം ഇവിടെ ബാധകമല്ലെന്നും റസ്റ്റോറന്റുകളില്‍ കുപ്പിവെള്ളം കുടുക്കാനായി മാത്രം ആരും പോകാറില്ലെന്നും ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബഞ്ച് വിലയിരുത്തി. പാക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്ക് എം.ആര്‍.പിയേക്കാള്‍ അധിക തുക ഈടാക്കുന്നത് ലീഗല്‍ മെട്രോളജി നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Read more

വിലകൂട്ടി വിറ്റാല്‍ നിയമത്തിന്റെ 36-ാം വകുപ്പു പ്രകാരം 25,000 രൂപ ആദ്യം പിഴ ഈടാക്കാം. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 50,000 ആകും. മൂന്നാം തവണയും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ഒരുലക്ഷമാക്കുക. അല്ലെങ്കില്‍ ഒരുവര്‍ഷം തടവുശിക്ഷയോ ഇതു രണ്ടുംകൂടിയോ ശിക്ഷയായി നല്‍കാമെന്നും കേന്ദ്രം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ ഈ വാദങ്ങള്‍ തള്ളിയ കോടതി ലീഗല്‍ മെട്രോളജി നിയമത്തിലെ വകുപ്പുകള്‍ കുപ്പിവെള്ളത്തിന്റെ കാര്യത്തില്‍ ബാധകമല്ലെന്നും വ്യക്തമാക്കി.