അദാനി പ്രധാനമന്ത്രിയുടെ വിധേയന്‍; ഇരുവരും ബന്ധം വ്യക്തമാക്കണം; ലോക്‌സഭയില്‍ അദാനിയും മോദിയുമായുള്ള ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി; രൂക്ഷവിമര്‍ശനം

അദാനി വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി എംപി. പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കണമെന്ന് അദേഹം പറഞ്ഞു. മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതലുള്ള ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. അദാനി പ്രധാനമന്ത്രിയോട് വിധേയനാണ്.

ഗുജറാത്തിന്റെ വികസനത്തിന് കളമൊരുക്കിയത് അദാനിയാണ്. അതുവഴി അദാനിയുടെ വ്യവസായവും ഉയര്‍ച്ച നേടി. ആ ബന്ധം അദാനിയെ ലോകത്തെ രണ്ടാമത്തെ സമ്പന്നനാക്കി. രാജ്യത്തെ വിമാനത്താവളങ്ങള്‍ ചട്ടങ്ങള്‍ മറികടന്നാണ് അദാനിക്ക് കൈമാറിയത്. വിമാനത്താവളങ്ങള്‍ നടത്തി പരിചയമില്ലാത്തവരെ അതിന്റെ നടത്തിപ്പ് ഏല്‍പിക്കരുതെന്ന നിയമം അദാനിക്ക് വേണ്ടി മോദി മറികടന്നു.

മോദിയുടെ വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ആനുകൂല്യം കിട്ടിയതെല്ലാം അദാനിക്കാണ്. പൊതു മേഖലാ ബാങ്കുകളും, എല്‍ഐസിയും അദാനിക്ക് തീറെഴുതി. ഇവിടങ്ങളിലെ സാധാരണക്കാരുടെ പണം അദാനി ഗ്രൂപ്പിന്റെ കൈയിലെത്തിയിട്ടുണ്ട്. എത്ര തവണ അദാനിയുമായി വിദേശയാത്ര നടത്തി, എത്ര കരാറുകള്‍ അതിന് ശേഷം ഒപ്പിട്ടുവെന്നും പ്രധാനമന്ത്രിയോട് രാഹുല്‍ ചോദിച്ചു.

തുടര്‍ന്ന് അദേഹം അദാനിയും മോദിയുമായുള്ള ചിത്രം ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. നന്ദി പ്രമേയ ചര്‍ച്ചയില്‍ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കര്‍ ചോദിച്ചു. എന്നിട്ടും രാഹുല്‍ പിന്മാറാന്‍ തയാറായില്ല. തന്റെ യാത്രയില്‍ രാജ്യം മുഴുവന്‍ കേട്ടത് അദാനിയെന്ന നാമമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും ആ പേര് കേട്ടു. അദാനി എങ്ങനെ ഇത്രയും വിജയിച്ചുവെന്നാണ് ജനത്തിന് അറിയേണ്ടത്. എല്ലാ മേഖലകളിലും എങ്ങനെ വിജയിച്ചുവെന്നതിന്റെ ഉത്തരം പ്രധാനമന്ത്രിയാണെന്നും അദേഹം പറഞ്ഞു.

Latest Stories

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു