വിവാദ പ്രസംഗങ്ങളില്‍ മോദിക്ക് തുടരെത്തുടരെ ക്ലീന്‍ ചിറ്റ് നല്‍കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ക്കെതിരെ ആക്ഷേപം ഉയരുന്നതിനിടയില്‍ കാര്‍ട്ടൂണുകളിലൂടെ പ്രതിഷേധിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാര്‍. ഇവരുടെ രസകരമായ കാര്‍ട്ടൂണുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
എന്നാല്‍ പ്രധാനമന്ത്രിക്ക് വിവാദപ്രസംഗങ്ങളില്‍ തുടര്‍ച്ചയായി ക്‌ളീന്‍ ചിറ്റ് നല്‍കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നരേന്ദ്രമോദി ചട്ടം ലംഘിച്ചില്ലെന്ന നിഗമനത്തില്‍ എത്താനുള്ള കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതി അറിയിച്ചിരുന്നു.
ക്‌ളീന്‍ ചിറ്റ് നല്‍കാനുള്ള തീരുമാനത്തെ എതിര്‍ത്ത തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ ഒരാളായ അശോക് ലവാസയെ തള്ളിയാണ് ഭൂരിപക്ഷ തീരുമാനപ്രകാരം ഉത്തരവ് തയ്യാറാക്കിയതെന്ന വിവരവും പുറത്തു വന്നു.