ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബി.ജെ.പി എങ്ങനെ പിടിച്ചുനില്‍ക്കുമായിരുന്നു; ഉദ്ധവ് താക്കറെ

ബിജെപിക്കെതിരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി എന്ത് പ്രശ്നമാണ് ഉന്നയിക്കുകയെന്ന് താക്കറെ ചോദിച്ചു. കോലാപൂര്‍ നോര്‍ത്ത് സീറ്റില്‍ ഏപ്രില്‍ 12-ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള മഹാ വികാസ് അഘാഡിയുടെ (എംവിഎ) സ്ഥാനാര്‍ത്ഥി ജയശ്രീ ജാദവിന്റെ വെര്‍ച്വല്‍ ക്യാമ്പയിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ന് രാമനവമിയാണ്. അന്ന് ശ്രീരാമന്‍ ജനിച്ചില്ലായിരുന്നെങ്കില്‍ ബിജെപി രാഷ്ട്രീയത്തില്‍ എന്ത് പ്രശ്നമാണ് ഉന്നയിക്കുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അതിനാല്‍ അവര്‍ രാഷ്ട്രീയത്തില്‍ സാമുദായിക പ്രശ്നങ്ങളെ മുന്‍നിരയില്‍ തന്നെ നിര്‍ത്തുന്നു.’ താക്കറെ തുറന്നടിച്ചു.

‘ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചുവെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. അത് ശരിയല്ല, ഞങ്ങള്‍ ബിജെപിയാണ് വിട്ടത്.ഹിന്ദുത്വത്തിന്റെ പേറ്റന്റ് ബിജെപിയുടെ കൈയില്‍ അല്ല.’ താക്കറെ കൂട്ടിച്ചെര്‍ത്തു.

ബിജെപി ഹിന്ദുത്വ അല്ല അര്‍ത്ഥമാക്കുന്നത്. വ്യാജ ഹിന്ദുത്വ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ ജനങ്ങള്‍ പിന്തുണയ്ക്കുന്നില്ല. അന്തരിച്ച ശിവസേന അധ്യക്ഷന്‍ ബാലാസാഹേബ് താക്കറെയും, ഛത്രപതി ശിവാജി മഹാരാജുമാണ് യഥാര്‍ഥ ഹിന്ദുയിസത്തിന്റെ വക്താക്കളെന്നും താക്കറെ പറഞ്ഞു.

2019-ലെ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യമുണ്ടായിട്ടും മണ്ഡലത്തില്‍ നിന്നുള്ള ശിവസേന സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നില്‍ ബിജെപിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസുമായി ബിജെപിക്ക് രഹസ്യ സഖ്യം ഉണ്ടായിരുന്നുവെന്ന് സംശയമുണ്ട്.

2019 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് ശിവസേനയും ബിജെപിയും തമ്മിലുള്ള തര്‍ക്കമാണ് ഭിന്നതയിലേക്ക് നയിച്ചത്. ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് താക്കറെ ഉന്നയിച്ച അവകാശവാദങ്ങള്‍ ബിജെപിയും അമിത് ഷായും തള്ളിയിരുന്നു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍