രാജ്യം 69 ാമത് റിപ്പബ്ലിക് ദിനാഘോഷം കൊണ്ടാടുമ്പൊള്‍ ഇന്ധനവിലയിലുണ്ടായ വര്‍ധന ആരറിയാന്‍. രാജ്യമാകമാനം, ഇന്നലത്തെ വിലയെ അപേക്ഷിച്ച് പെട്രോളിന്,ലിറ്ററിന് വില 14 മുതല്‍ 20 പൈസയും വരെയും ഡീസലിന് 10 മുതല്‍ 90 പൈസ വരെയും വര്‍ധിച്ചിട്ടുണ്ട്. വ്യാവസായിക തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില 80 കടന്നിട്ടുണ്ട്. ക്യത്യമായി പറഞ്ഞാല്‍ 80 രൂപ 50 പൈസ. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന്റെ വില 76 രൂപ 53 പൈസ. ഇന്നലെയിത് 76 രൂപ 39 പൈസയായിരുന്നു.
ഡീസല്‍ വിലയില്‍ രാജ്യത്ത് തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തിരുവനന്തപുരമാണ്. ലിറ്ററിന് 69 രൂപ 09 പൈസ. ഇന്നലത്തേതില്‍ നിന്ന് 13 പൈസയുടെ വര്‍ധന. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ഇന്ന് ബാരലിന് 66 ഡോളറാണ് വില. ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന കുറവ് സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്നില്ല. മാത്രമല്ല ഇന്ധനവിലയിലുണ്ടാകുന്ന വര്‍ധന സര്‍വ്വമേഖലകളിലെയും വിലക്കയറ്റത്തിനും കാരണമാകുകയും ചെയ്യുന്നു. ഡിസംബര്‍ ഒന്നിന് 67 രൂപയായിരുന്ന പെട്രോള്‍ വില ഒരുമാസം പിന്നിടുമ്പോള്‍ 9 രൂപ വരെ വര്‍ധിച്ചിരിക്കുകയാണ്.
ലിറ്ററിന് നിസാരപൈസയാണ് ദിവസേന വര്‍ധനവുണ്ടാകുന്നത് എന്നത് കൊണ്ട് തന്നെ സാധാരണക്കാര്‍ ഇതിനെപ്പറ്റി ചിന്തിക്കുന്നില്ല എന്നതാണ് വസ്തുത. 56 ദിവസത്തിനുള്ളില്‍ പെട്രോളിന,് ലിറ്ററിന് 9 രൂപവരെ വര്‍ധിച്ചിരിക്കുന്നു എന്നത് കാണുമ്പോഴാണ് ഇന്ധനവിലയിലെ കൊള്ള വെളിവാകുന്നത്.