വിശേഷാധികാരമുള്ളവരെ മാത്രം ആലിംഗനം ചെയ്യുന്ന വ്യക്തിയാണ് പ്രധാനമന്ത്രിയെന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി സാധാരണക്കാരനെന്നു പറയുകയും വിശേഷാധികാരമുള്ളവരെ മാത്രം ആലിംഗനം ചെയുകയും ചെയുന്നത് എന്തു കൊണ്ടെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകര്‍, തൊഴിലാളികള്‍, ജവാന്‍മാര്‍ എന്നിവരെ നരേന്ദ്രമോദി ആലിംഗനം ചെയ്യുന്നില്ലെന്നും രാഹുല്‍ ചൂണ്ടികാട്ടി.

കഴിഞ്ഞ ദിവസം ഒരു ടെലിവിഷിന്‍ ചാനല്‍ അഭിമുഖത്തില്‍ തനിക്ക് പ്രോട്ടോക്കോള്‍ അറിയില്ല. താന്‍ സാധാരണക്കാരാനാണ്. അതു കൊണ്ടാണ് ലോക നേതാക്കളെ ആലിംഗനം ചെയുന്നതെന്നു മോദി പറഞ്ഞിരുന്നു.

മോദി പറയുന്നത് താന്‍ സാധാരണക്കാരനാണ്. പക്ഷേ അദ്ദേഹം വിശേഷാധികാരമുള്ളവരെ മാത്രമാണ് ആലിംഗനം ചെയുന്നത്. കര്‍ഷകര്‍, തൊഴിലാളികള്‍, ജവാന്‍മാര്‍ എന്നിവരെ ആലിംഗനം ചെയേണ്ടതും പ്രധാനമാണെന്നു രാഹുല്‍ ഗാന്ധി ട്വിറ്റില്‍ അഭിപ്രായപ്പെട്ടു.