സുപ്രീംകോടതി അഭിഭാഷകയെ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍; കൃത്യത്തിന് ശേഷം 36 മണിക്കൂര്‍ ഒളിച്ചിരുന്നത് കൊല നടന്ന ബംഗ്ലാവിലെ സ്റ്റോര്‍ റൂമില്‍

സുപ്രീംകോടതി അഭിഭാഷകയെ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. അഭിഭാഷകയായ രേണു സിന്‍ഹ(61) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടന്ന നോയിഡ സെക്ടര്‍ 30ലെ ബംഗ്ലാവില്‍ നിന്ന് 36 മണിക്കൂറിന് ശേഷമാണ് പ്രതി നിതിന്‍നാഥ് സിന്‍ഹയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗ്ലാവ് വില്‍ക്കുന്നതിനെപ്പറ്റി ഇരുവരും തമ്മില്‍ നടന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

വീടിനുളളിലെ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയിലായിരുന്നു രേണു സിന്‍ഹയുടെ മൃതദേഹം കണ്ടെത്തിയത്. രേണു സിന്‍ഹയെ രണ്ട് ദിവസമായി സഹോദരന്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് സഹോദരന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബംഗ്ലാവില്‍ എത്തിയ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് അഭിഭാഷകയുടെ മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍ നിതിന്‍നാഥ് സിന്‍ഹയെ കാണാതായതോടെ പൊലീസിന് സംശയമുയര്‍ന്നു. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ ട്രാക്ക് ചെയ്തപ്പോള്‍ അവസാന ലൊക്കേഷന്‍ ബംഗ്ലാവ് തന്നെയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ബംഗ്ലാവിലെ സ്റ്റോര്‍ റൂമില്‍ ഒളിച്ചിരുന്ന പ്രതിയെ പിടികൂടിയത്.

Latest Stories

സ്ലെഡ്ജിങ്ങിൽ വിരാട് കോഹ്‌ലി അവന്റെ അടുത്ത പോലും വരില്ല, അമ്മാതിരി സംസാരമാണ് ആ താരത്തിന്റേത് ; തുറന്നടിച്ച് ചേതേശ്വർ പൂജാര

'പുഷ്പ 2'വില്‍ പ്രതിസന്ധി? തമ്മിലടിച്ച് നിര്‍മ്മാതാവും സംഗീതസംവിധായകനും; രവി ശങ്കറിനെതിരെ ആരോപണങ്ങളുമായി ദേവി ശ്രീ പ്രസാദ്

സൂര്യവന്‍ശിയുടെ പ്രായം 13 അല്ല?; മെഗാ ലേലത്തിന് പിന്നാലെ താരത്തിന്‍റെ പിതാവ് രംഗത്ത്

ഷിയാസ് കരീം വിവാഹിതനായി

ആ ടീം ലേലത്തിൽ എടുക്കാത്തതിൽ ആ ഇന്ത്യൻ താരം സന്തോഷിക്കും, അവിടെ ചെന്നാൽ അവന് പണി കിട്ടുമായിരുന്നു; ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ

ഐപിഎൽ 2025: അവനാണ് ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരൻ

ആറു വയസുകാരനായ ദളിത് വിദ്യാര്‍ഥിയെക്കൊണ്ട് സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചു! നെടുങ്കണ്ടത്ത് അധ്യാപികയ്‌ക്കെതിരെ പരാതി

IPL 2025: മെഗാ ലേലത്തില്‍  വില്‍ക്കപ്പെടാത്ത കളിക്കാര്‍, ലിസ്റ്റില്‍ വമ്പന്മാര്‍!

തിയേറ്ററുകളെ കീഴടക്കിയതിന് ശേഷം ദുൽഖറിന്റെ ലക്കി ഭാസ്കർ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു

അയാളെ കണ്ടാല്‍ ഏത് ബാറ്ററും ഒന്ന് വിറയ്ക്കും, തെറ്റായ ഷോട്ടുകള്‍ കളിക്കും; എതിരാളികളുടെ ലക്ഷ്യം തെറ്റിക്കുന്ന ഇന്ത്യയുടെ സില്‍വിയോ