ഭാര്യയെ വെട്ടിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഭർത്താവ്; ബാഗിലിട്ട് കഴുകി കൊണ്ടുവരുന്നതിനിടെ പിടികൂടി പൊലീസ്

തമിഴ്‌നാട് കന്യാകുമാരിയിൽ വാക്കുതർക്കത്തെത്തുടർന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ. മരിയ സന്ധ്യ(30) എന്ന യുവതിയെയാണ് ഭർത്താവ് മാരിമുത്തു(35) അതിക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയെ കൊന്ന് കഷണങ്ങളാക്കി ബാഗിൽ സൂക്ഷിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹഭാഗങ്ങൾ കഴുകി കൊണ്ടുവരുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടുന്നത്.

ഇക്കഴിഞ്ഞ ദിവസമാണ് കന്യാകുമാരി ജില്ലയിലെ അഞ്ചുഗ്രാമം എന്ന പ്രദേശത്ത് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. അഞ്ച് മാസം മുൻപാണ് മാരിമുത്തുവും ഭാര്യ മരിയ സന്ധ്യയും അഞ്ചുഗ്രാമത്തിൽ താമസത്തിനെത്തുന്നത്. തൂത്തുക്കുടിയിൽ മീൻ വില്പനയുമായി ബന്ധപ്പെട്ട കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മരിയ സന്ധ്യ.

മരിയയുടെ പെരുമാറ്റത്തിൽ ഭർത്താവ് മാരിമുത്തുവിന് സംശയമുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ അടിക്കടി തർക്കങ്ങളും ഉണ്ടാകുകയും മരിയ സന്ധ്യയുമായി ബന്ധം വേണ്ടെന്ന് മാരിമുത്തു പറയുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ജോലിക്കുപോയ മരിയയോട് വീട്ടിലേക്കെത്തുവാൻ മാരിമുത്തു ആവശ്യപ്പെട്ടു. മരിയ വീട്ടിലെത്തുമ്പോൾ വീട്ടിൽ ഇയാൾ ടി.വിയുടെ ശബ്ദം ഉച്ചത്തിലാക്കി വെച്ചിരുന്നു. ഇതിനുശേഷമാണ് ഇയാൾ കൊലപാതകം നടത്തിയത്.

പിന്നീട് മരിയയുടെ മൃതദേഹം മൂന്ന് കഷണങ്ങളാക്കി മുറിക്കുകയും ബാഗിലാക്കി കഴുകിയശേഷം തിരിച്ചുകൊണ്ടുവരുന്നതിനിടെ ഇക്കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവർ മാരിമുത്തുവിനെ തടഞ്ഞുവെയ്ക്കുകയും ബാഗ് പരിശോധിക്കുകയും ചെയ്യുകയായിരുന്നു. ബാഗിനുള്ളിൽ മൃതദേഹം കണ്ടവിവരം നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസെത്തി മാരിമുത്തുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Latest Stories

തമിം ഇക്ബാലിന് ഹൃദയാഘാതം, താരത്തിന്റെ നില അതീവഗുരുതരം; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

IPL 2025: രാജസ്ഥാൻ അല്ല ശരിക്കും ഇത് സഞ്ജുസ്ഥാൻ, റെക്കോഡ് പുസ്തകത്തിൽ ഇടം നേടി മലയാളി താരം; സഹതാരങ്ങളെക്കാൾ ബഹുദൂരം മുന്നിൽ

ഇടതു പാര്‍ട്ടികള്‍ ഭാരത സംസ്‌കാരത്തെ തകര്‍ക്കുന്നു; ഹിന്ദു ഐക്യവേദി അധ്യക്ഷനായ ശേഷം ആദ്യ വിളിച്ചത് സഹോദരന്‍ സമ്പത്തിനെ; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് എ. കസ്തൂരി

അമേരിക്കയുടെ ഉന്മാദദേശീയതയും സ്ഫോടനാത്മകമായ അന്താരാഷ്ട്രസാഹചര്യങ്ങളും

വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം; ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും നീക്കി

കുഞ്ചാക്കോ ബോബന്‍ പറഞ്ഞതില്‍ വസ്തുതയുണ്ട്.. കാശ് മുടക്കുന്ന നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് തന്റേടം ഉണ്ടാകണം, അല്ലാതെ മീഡിയയിലൂടെ മലര്‍ന്നു കിടന്നു തുപ്പരുത്: വിനയന്‍

ഇംപീച്ച്‌മെന്റ് തള്ളി കോടതി; ദക്ഷിണ കൊറിയയുടെ ഹാൻ ഡക്ക്-സൂ ആക്ടിംഗ് പ്രസിഡന്റായി വീണ്ടും അധികാരമേറ്റു

ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

IPL 2025: വിക്കറ്റ് കീപ്പർ അല്ലെങ്കിൽ ഞാൻ ഉപയോഗശൂന്യൻ ആണ്, അവിടെ എനിക്ക്...; വമ്പൻ വെളിപ്പെടുത്തലുമായി ധോണി

സൂരജ് വധക്കേസ്; 'ശിക്ഷിക്കപ്പെട്ടവർ കുറ്റവാളികളാണെന്ന് ഞങ്ങൾ കാണുന്നില്ല, അപ്പീൽ പോകും'; എംവി ജയരാജൻ