ഭര്‍ത്താവ് ഫ്രഞ്ച് ഫ്രൈസ് കഴിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി നല്കിയ കേസ് സ്റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി. ജസ്റ്റിസ് എം നാഗപ്രസന്നയുടേതാണ് വിധി. യുവതി നല്കിയ കേസില്‍ അന്വേഷണത്തിന് ഉത്തരവിടുന്നത് നിയമത്തെ ദുരുപയോഗം ചെയ്യുന്നതാണെന്ന വിലയിരുത്തലിലാണ് കേസ് സ്റ്റേ ചെയ്തത്.
യുവതിയുടെ പരാതി നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ളതാണെന്നും കോടതി വിലയിരുത്തി. ഭര്‍ത്താവിനും മാതാപിതാക്കള്ക്കുമെതിരെയായിരുന്നു യുവതിയുടെ പരാതി. മാതാപിതാക്കള്‍ക്കെതിരായ അന്വേഷണം കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യ നല്കിയ പരാതി നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നും സ്റ്റേ നല്‍കണമെന്നും ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചത്.
Read more
യുവതിയുടെ പരാതിയെ തുടര്‍ന്ന് യുഎസിലേക്ക് ജോലിക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും യുവാവ് ഹര്‍ജിയില്‍ ആരോപിച്ചു. ഇതോടെ യുവാവിന് യുഎസില്‍ പോകാനും കോടതി അനുവാദം നല്കി. പ്രസവത്തിന് ശേഷം ഫ്രഞ്ച് ഫ്രൈസ് കഴിക്കാന്‍ ഭര്‍ത്താവും മാതാപിതാക്കളും അനുവദിക്കുന്നില്ലെന്നായിരുന്നു യുവതി നല്കിയ പരാതി.