അമിതമായ ടിക്‌ടോക്ക് ഉപയോഗം; ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

അമിതമായ ടിക്‌ടോക്ക് ഉപയോഗം കാരണം  ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലാണ് സംഭവം . തയ്യൽ തൊഴിലാളിയായ ചിന്നപ്പാച്ചു (35) ആണ് ഭാര്യ ഫാത്തിമ (30)യെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭാര്യ ടിക്‌ടോക്കിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുമായിരുന്നുവെന്നും ഒരുപാട് തവണ വിലക്കിയിട്ടും അവർ അത് തുടർന്നതു കൊണ്ടാണ് താൻ കൊലപ്പെടുത്തിയതെന്നും പാച്ചു പൊലീസിനു മൊഴി നൽകി.

വീട്ടിനുള്ളിൽ സാരിയിൽ തൂങ്ങിയ നിലയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. ആത്മഹത്യയെന്ന പ്രാഥമിക നിഗമനം പൊലീസിനുണ്ടായിരുന്നുവെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഈ നിഗമനം തിരുത്തി. സാരിയോടൊപ്പം മറ്റെന്തോ വസ്തു കൂടി കഴുത്തിൽ അമർന്നിട്ടുണ്ടെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അയൽവാസികളെ ചോദ്യം ചെയ്തപ്പോൾ ടിക്‌ടോക്ക് വീഡിയോകളുടെ പേരിൽ ഇരുവരും തല്ലു കൂടാറുണ്ടായിരുന്നുവെന്ന് പൊലീസിനു വിവരം ലഭിച്ചു. തുടർന്ന് പാച്ചുവിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം താൻ സാരിയിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു .

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം