കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്ഥാനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തില്‍ ബിജെപി നേതാവും നടിയുമായ നവനീത് റാണയ്‌ക്കെതിരേ തെലുങ്കാന പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്ഥാനുള്ള വോട്ടാണെന്ന പരാമര്‍ശമാണ് കേസിനാധാരം. തെലങ്കാനയിലെ ഷാദ്‌നഗറിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചെന്നു കാണിച്ച് തെരഞ്ഞടുപ്പ് കമീഷന്‍ ഫ്‌ളയിങ് സ്‌ക്വാഡ് അംഗമായ കൃഷ്ണമോഹന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

എ.ഐ.എം.ഐ.എമ്മിനോ കോണ്‍ഗ്രസിനോ നല്‍കുന്ന ഓരോ വോട്ടും നേരിട്ട് പാകിസ്താന് പോകും. ഈ രണ്ടു കക്ഷികളോടും പാകിസ്താന്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നുണ്ട്. മോദിയുടെ തോല്‍വിയും രാഹുലിന്റെ വിജയവും ഉറപ്പാക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. പാകിസ്താന്റെ താല്‍പര്യം അനുസരിച്ചാണ് കോണ്‍ഗ്രസ് രാജ്യം ഭരിച്ചത്. അതിനാല്‍ പാകിസ്താന് അവരോട് പ്രത്യേക താല്‍പര്യമുണ്ടെന്നും നവനീത് റാണ പറഞ്ഞു.

കഴിഞ്ഞതവണ കോണ്‍ഗ്രസ്-എന്‍സിപി പിന്തുണയോടെ നടി നവനീത് റാണ വിജയിച്ചത്. കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ രാത്രിയില്‍ തന്നെ അവര്‍ ബിജെപി അംഗത്വം എടുത്തു. മമ്മൂട്ടി നായകനായെത്തിയ ലവ് ഇന്‍ സിംഗപ്പുര്‍ എന്ന ചിത്രത്തിലെ നായികയായ നവനീത്. മഹാരാഷ്ട്രയിലെ മുംബൈ സ്വദേശിയാണ് നവനീത് റാണ. കുറച്ച് നാളുകളായി ഇവര്‍ ബിജെപി അനുഭാവം പുലര്‍ത്തിപോന്നിരുന്നു.

ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ഹനുമാന്‍ സ്തുതി അര്‍പ്പിക്കുമെന്ന ഇവര്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് നവനീത് കൗര്‍ റാണയെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതിനുശേഷമാണ് നവനീത് റാണ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ