'ജയിലില്‍ കിടക്കേണ്ടി വന്നാലും അവളോടൊപ്പം ജീവിക്കാന്‍ പറ്റില്ല സാറെ'; കാണാതായ യുവാവിനെ കണ്ടെത്തിയ പൊലീസ് ഞെട്ടി

ഭാര്യയുടെ ഉപദ്രവം സഹിക്കാനാവാതെ നാടുവിട്ട യുവാവിനെ നോയിഡയില്‍ നിന്ന് കണ്ടെത്തി. യുവാവിന്റെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് ബംഗളൂരു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. ഓഗസ്റ്റ് 4ന് ബംഗളൂരുവില്‍ നിന്നാണ് യുവാവിനെ കാണാതായത്. എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ പുറത്തുപോയ യുവാവിനെ കാണാതാകുകയായിരുന്നു.

ഇയാളെ ഫോണില്‍ ബന്ധപ്പെടാനും സാധിച്ചിരുന്നില്ല. യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന നിഗമനത്തിലായിരുന്നു പൊലീസ് അന്വേഷണം. പ്രദേശത്തെ റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്.

ഇയാളുടെ ഫോണ്‍ നോയിഡയില്‍ സിഗ്നല്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു. നോയിഡയില്‍ നിന്ന് കണ്ടെത്തിയ യുവാവിന്റെ വാക്കുകള്‍ കേട്ട് അന്വേഷണ സംഘം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഭാര്യയോടൊപ്പം ജീവിക്കാന്‍ താത്പര്യമില്ലാത്തത് കാരണമാണ് താന്‍ നാടുവിട്ടതെന്നും തന്നെ ജയിലിലേക്ക് അയച്ചോളൂവെന്ന് പറഞ്ഞ യുവാവ് ഭാര്യയ്‌ക്കൊപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്നും അറിയിച്ചു. എന്നാല്‍ പൊലീസ് ഇയാളെയും കൂട്ടി നാട്ടില്‍ തിരിച്ചെത്തി.

Latest Stories

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും അഭിഷേകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്