നെയ്യാറ്റിൻകരയിൽ കഴിഞ്ഞ ദിവസം ആർഎസ്എസിനെതിരെ നടത്തിയ വിവാദ പരമാർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് തുഷാർ ഗാന്ധി വ്യക്തമാക്കി. ആർഎസ്എസ് ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുന്ന കാൻസറാണ്. ചതിയൻമാർ എന്നും ചതിയൻമാരാണ്. മാപ്പ് പറയില്ല. വിദേശ ശക്തികളോട് അല്ല ആഭ്യന്തര ശക്തികളോട് പോരടിക്കേണ്ട അവസ്ഥ ആണെന്നും തുഷാർ ഗാന്ധി പറഞ്ഞു.
കേരളത്തിൽ ഇത് സംഭവിച്ചു എന്നത് അത്ഭുതപെടുത്തുന്നു. കേരളത്തിൻറെ രീതി ഇതല്ല. ഏറ്റവും പ്രതിപക്ഷ ബഹുമാനം ഉണ്ടെന്നു കരുതുന്ന സ്ഥലം ആണ് കേരളം. ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുന്ന അവസാനത്തെ സ്ഥലം ആണ് കേരളം വിഷം വമിപ്പിക്കുന്നവരെ പുറത്താക്കണമെന്നും തുഷാർ ഗാന്ധി പറഞ്ഞു
Read more
നെയ്യാറ്റിൻകര ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഇന്ന് ബിജെപി പരിപാടി നടത്തുന്നു എന്ന് അറിയുന്നു. തനിക്ക് അത്ഭുതം തോന്നുന്നു പേടി വരുന്നു. പ്രതിഷേധിക്കുന്നവർ ഗാന്ധി പ്രതിമയിലേക്ക് വെടി ഉതിർക്കുമോ? ആർഎസ്എസ് ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുന്ന കാൻസർ തന്നെയെന്നും തുഷാർ ഗാന്ധി കൂട്ടിച്ചേർത്തു.