കൊറോണ വൈറസിന് വാക്സിൻ വികസിപ്പിക്കുന്നതിനായുള്ള “ആഗോള മൽസരത്തിൽ” ഇന്ത്യ ഔദ്യോഗികമായി പ്രവേശിച്ചു, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കുമായി ചേർന്ന് പുതിയ വൈറസ് മൂലമുണ്ടാകുന്ന രോഗം കോവിഡ് -19 നായി “പൂർണമായും തദ്ദേശീയ വാക്സിൻ” വികസിപ്പിച്ചെടുക്കാനാണ് ശ്രമിക്കുക.
പൂനെ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പുതിയ കൊറോണ വൈറസിന്റെ ഒരു സ്റ്റ്റേൻ (strain) വേർതിരിച്ചെടുക്കാൻ കഴിഞ്ഞുവെന്നും ഈ സ്റ്റ്റേൻ ഭാരത് ബയോടെക്കിലേക്ക് മാറ്റിയെന്നും സർക്കാർ നടത്തുന്ന ബയോമെഡിക്കൽ റിസർച്ച് സ്ഥാപനമായ ഐസിഎംആർ പറഞ്ഞു.
ഐസിഎംആറും ഭാരത് ബയോടെക്കും പുനെ ലാബിൽ വേർതിരിച്ച വൈറസ് സ്റ്റ്റേൻ അടിസ്ഥാനമാക്കി ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിക്ക് പിന്തുണ നൽകികൊണ്ട് ഒരു വാക്സിൻ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കും.
മൃഗങ്ങളിലും മനുഷ്യരിലുമുള്ള പരീക്ഷണങ്ങൾ ഉൾപ്പെടെ വാക്‌സിൻ വികസനത്തിന്റെ വിവിധ ഘട്ടങ്ങളിൽ “ഫാസ്റ്റ് ട്രാക്ക്” അനുമതി തേടുമെന്നും ഐസിഎംആർ അറിയിച്ചു.