കുടുംബം ഉണ്ടായിരുന്നുവെങ്കില്‍ മോദിയും അവധിക്കാലം ആഘോഷിക്കുമായിരുന്നുവെന്ന് ആനന്ദ് ശര്‍മ്മ: രാജീവ് ഗാന്ധിക്കെതിരെ മോദിയുടെ 'ഐ.എന്‍.എസ് വിരാട്' ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കുടുംബമുണ്ടായിരുന്നെങ്കില്‍ അദ്ദേഹവും അവധിക്കാലം ആഘോഷിച്ചേനെ എന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അവധിക്കാലം ആഘോഷിക്കുന്നതിന് ഐഎന്‍എസ് വിരാട് യുദ്ധക്കപ്പല്‍ ഉപയോഗിച്ചുവെന്ന നരേന്ദ്രമോദിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ആനന്ദ് ശര്‍മ്മ. ലക്ഷദ്വീപില്‍ കുടുംബവും സുഹൃത്തുക്കളുമൊരുമിച്ച് വിനോദയാത്ര പോകാന്‍ യുദ്ധക്കപ്പല്‍ ഉപയോഗിച്ചുവെന്നാണ് മോദി തിരഞ്ഞെടുപ്പ് റാലിയില്‍ ആക്ഷേപിച്ചത്.

ഏതു പ്രധാനമന്ത്രിയും അതു ചെയ്യും, പക്ഷേ ഈ പ്രധാനമന്ത്രിക്കു കുടുംബമില്ല. കുടുംബമുണ്ടായിരുന്നെങ്കില്‍ മോദിയും അക്കാര്യം ചെയ്യുമായിരുന്നു. അദ്ദേഹം ഒറ്റയ്ക്കാണ് എല്ലായിടത്തും പോകുന്നതെന്നും ആനന്ദ് ശര്‍മ എഎന്‍ഐയോടു പ്രതികരിച്ചു.

Read more

ലക്ഷദ്വീപ് യാത്രയില്‍ സ്വകാര്യ ടാക്‌സി പോലെയാണ് രാജീവ് ഗാന്ധി യുദ്ധക്കപ്പല്‍ ഉപയോഗിച്ചതെന്നായിരുന്നു മോദിയുടെ ആരോപണം. 10 ദിവസത്തെയായിരുന്നു യാത്ര. എന്നാല്‍ ഈ ആരോപണത്തെ തള്ളി അക്കാലത്തെ രണ്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥരും രംഗത്തെത്തിയിരുന്നു.