'ഭരണഘടന തിരുത്താന്‍ ഇനി ആരെങ്കിലും വന്നാല്‍ അവരെ ഞങ്ങള്‍ മാറ്റും' ഹെഗ്‌ഡേക്കെതിരെ രാംദാസ് അതാവലെ

ഇന്ത്യന്‍ ഭരണഘടന തിരുത്തണമെന്ന് പറഞ്ഞ് വിവാദത്തിലാവുകയും തുടര്‍ന്ന് ലോക് സഭയില്‍ മാപ്പ് പറയുകയും ചെയ്ത കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി രാംദാസ് അതാവലെ. ഇനി ഭരണഘടന തിരുത്തുമെന്ന് പറഞ്ഞ് വരുന്നവരെ തങ്ങള്‍ മാറ്റിയെടുക്കുമെന്നായിരുന്നു രാംദാസ് വ്യക്തമാക്കിയത്.

“പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പടെയുള്ളവര്‍ ഇന്ത്യന്‍ ഭരണഘടനയെ വിശുദ്ധപുസ്തകമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഭരണഘടനക്കെതിരായ പ്രസ്താവന നടത്തിയാല്‍ അവർക്കെതിരെ ബി.ജെ.പി തന്നെ നടപടിയെടുക്കും. ഇന്ത്യന്‍ ഭരണഘടന തിരുത്തുക എന്നത് സാധ്യമായ കാര്യമല്ല. അത്തരത്തിലുള്ള ഒരു നടപടിയും ഉണ്ടാവില്ല. ഇനി ഭരണഘടന തിരുത്തുമെന്ന് പറഞ്ഞുകൊണ്ട് ആരെങ്കിലും മുന്നോട്ട് വന്നാല്‍ അവരെ തങ്ങള്‍ മാറ്റിയെടുക്കും” പൂനെയില്‍ വാര്‍ത്താസമ്മേളനത്തില്‍ രാംദാസ് അതാവലെ പറഞ്ഞു.

മതനിരപേക്ഷത എന്ന പദം ഭരണഘടനയില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു ഹെഗ്‌ഡെയുടെ വിവാദപ്രസ്താവന. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നടന്ന പരിപാടിയിലാണ് ഹെഗ്‌ഡേ പറഞ്ഞത്. പ്രസ്താവനയെ തുടര്‍ന്ന് ഹെഗ്‌ഡേയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നു. പിന്നീട് താന്‍ ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും ഭരണഘടനയാണ് പരമോന്നതമെന്നും വ്യക്തമാക്കി അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

Latest Stories

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം; സഹപാഠി ചികിത്സയില്‍ തുടരുന്നു

തിരുവനന്തപുരത്ത് അമൃതം പൊടിയില്‍ ചത്ത പല്ലി; പരാതി നല്‍കാനൊരുങ്ങി കുടുംബം

ഭരണഘടനയുടെ ആത്മാവ് തകര്‍ക്കാന്‍ നെഹ്റു ശ്രമിച്ചു; പാര്‍ലമെന്റില്‍ വീണ്ടും നെഹ്റു കുടുംബത്തെ ആക്രമിച്ച് പ്രധാനമന്ത്രി

BGT 2024-25: അവന്‍ ഭയന്നിരിക്കുകയാണ്, അതാണ് അങ്ങനെ ചെയ്തത്; രോഹിത്തിനെ പരിഹസിച്ച് മഗ്രാത്ത്

മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്‌നാടിന് അനുമതി; അറ്റകുറ്റപ്പണിക്ക് അനുമതി നല്‍കിയത് ജലവിഭവ വകുപ്പ്

വീഴ്ച മറയ്ക്കാനുള്ള സിപിഎം ശ്രമം; സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ലെന്ന് വി മുരളീധരന്‍

'ആദ്യ രണ്ട് മത്സരങ്ങളില്‍ അവന്‍ ഇടംപിടിക്കാതിരുന്നത് അത്ഭുതകരമാണ്'; ഇന്ത്യ ഇപ്പോള്‍ ശരിയായ പാതയിലെന്ന് ബംഗാര്‍

'ആണത്തം കാട്ടാനിറങ്ങി പുറപ്പെട്ടാല്‍ ഹിറ്റ്മാനോളം വരില്ല ഒരുത്തനും'

എന്റെ ഉള്ളില്‍ ഭയമായിരുന്നു, മോഹന്‍ലാല്‍ പറയുന്നത് അലോസരപ്പെടുത്തി, സെറ്റില്‍ ഫാസില്‍ സര്‍ അസ്വസ്ഥനായി: നയന്‍താര

'താത്വിക ആചാര്യ'ന്റെ വാക്ക് കടമെടുത്ത് ബിജെപിയ്ക്കിട്ട് രാഹുലുന്റെ കൊട്ട്; 'സവര്‍ക്കറുടെ മനുസ്മൃതിയും വിരലറുക്കുന്ന ദ്രോണരാകുന്ന ബിജെപിയും'