'പൊളിക്കൽ നിർത്തിയാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ല'; ബുൾഡോസർ രാജ് നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവ്

ബുൾഡോസർ രാജ് നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവ്. ഒക്ടോബര്‍ ഒന്നുവരെ ഇത്തരം പൊളിക്കൽ നടപടികള്‍ പാടില്ലെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്ന് കോടതി വിമർശിച്ചു.

കുറ്റാരോപിതരായ വ്യക്തികളുടെ കെട്ടിടങ്ങൾ ശിക്ഷാനടപടിയുടെ ഭാഗമായി പൊളിച്ചുനീക്കുന്ന വിവിധ സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെയുള്ള ഹർജികളിലാണ് കോടതി ഉത്തരവ്. ജഹാംഗീർ പുരിയിലെ പൊളിക്കലിനെതിരെ സി പി എം നേതാവ് വൃന്ദാ കാരാട്ട് നൽകിയ ഹർജികൾ ഉൾപ്പെടെ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ് ഇറക്കിയത്.

വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി അനുവാദം ഇല്ലാതെ കുറ്റാരോപിതരുടെ വീടുകളും മറ്റു വസ്തുക്കളും പൊളിക്കാൻ പാടില്ലെന്നും കോടതി പറഞ്ഞു. അതേസമയം പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി.

അതേസമയം നേരത്തെയും ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. കുറ്റാരോപിതനായാലും കുറ്റക്കാരനായാലും വീട് തകർക്കരുതെന്ന് കോടതി അറിയിച്ചിരുന്നു. ബുൾഡോസർ രാജിൽ മാർഗനിർദേശം പുറത്തിറക്കുമെന്നും ഏതെങ്കിലും കേസിൽ പ്രതിയായതുകൊണ്ട് മാത്രം കുറ്റാരോപിതരുടെ കെട്ടിടം പൊളിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Latest Stories

സ്ത്രീകളെയും കുട്ടിയെയും മര്‍ദ്ദിച്ച സംഭവം; സിപിഎം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി അറസ്റ്റില്‍

3,000 പൗണ്ട് വിലയുള്ള കൊക്കെയ്നുമായി മുൻ ആഴ്‌സണൽ താരം പിടിയിൽ

സംഗീതം ഇനി എഐ വക; എഐ സംഗീതം മാത്രമുള്ള ചാനലുമായി രാം ഗോപാല്‍ വര്‍മ്മ

എൽ ക്ലാസിക്കോയുടെ ചരിത്രവും രാഷ്ട്രീയവും

'വയനാട്ടിൽ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും കൊലപ്പെടുത്തി'; പരാതിയുമായി നേപ്പാള്‍ സ്വദേശിനിയായ യുവതി

'ഞാന്‍ അവര്‍ക്ക് ഒരു പ്രശ്നമായി മാറി'; ഡല്‍ഹി വിട്ടിറങ്ങാനുള്ള കാരണം വെളിപ്പെടുത്തി റിക്കി പോണ്ടിംഗ്

സെറ്റുകളില്‍ ടോയ്‌ലെറ്റ് വേണം, പരാതി പറഞ്ഞതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെടരുത്: ഐശ്വര്യ രാജേഷ്

ചിക്കന്‍ കറിയില്‍ 'ഫ്രഷ്' പുഴുക്കള്‍; കട്ടപ്പനയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍; ഹോട്ടല്‍ അടപ്പിച്ച് ആരോഗ്യ വിഭാഗം

സഞ്ജുവിനെക്കുറിച്ച് നിങ്ങള്‍ക്ക് ഇനി എന്ത് പറയാന്‍ സാധിക്കും?; ചോദ്യവുമായി ശ്രേയസ് അയ്യര്‍

നിന്റെ ശബ്ദത്തില്‍ കാമമുണ്ട്, പ്രണയിച്ചു പോകും എന്ന് പറഞ്ഞാണ് വൈരമുത്തു ഗായികമാരെ വിളിക്കാറ്..; ആരോപണവുമായി സുചിത്ര