ഗാന്ധി ജയന്തി ദിനത്തിന് മുമ്പ് ഇന്ത്യയെ ഹിന്ദുരാഷ്ടരമാക്കിയില്ലെങ്കില്‍ സരയൂ നദിയില്‍ ജലസമാധിയെന്ന് പ്രഖഅയാപിച്ച സന്യാസിയെ വീട്ടുതടങ്കലിലാക്കി. സന്ന്യാസി ആചാര്യ മഹാരാജ് ആയിരുന്നു വിവാദ പരാമര്‍ശം നടത്തിയത്. ഗാന്ധിജയന്ത്രി ദിനമായ ഇന്ന് ജലസമാധിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുപി പൊലീസ് ഇയാളെ വീട്ടുതടങ്കലില്‍ പ്രവേശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് സരയൂ നദിയിലെ ജലം ഉപയോഗിച്ച് ജലസമാധിയാവാനാണ് ആചാര്യ മഹാരാജ് തയ്യാറെടുക്കുന്നത്. ഇന്ത്യക്കാരായ എല്ലാ മുസ്ലീങ്ങകളുടേയും ക്രിസ്ത്യാനികളുടേയും പൗരത്വം ഔദ്യോഗികമായി റദ്ദാക്കണം എന്നും, ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യങ്ങള്‍. സരയൂജലം മൂക്കിലൂടെ ഒഴിച്ച് ജല സമാധി വരിക്കുമെന്നാണ് ഇയാള്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ സെപ്തംബര്‍ 28ന് ആയിരുന്നു ആചാര്യ മഹാരാജ് ജലസമാധി ഭീഷണിയുമായി എത്തിയത്.
വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളുമായി നിരന്തരം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇയാളുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. തന്റെ ജലസമാധി രീതി വിവരിക്കുന്ന ആചാര്യ മഹാരാജിന്റെ ഒരു വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.