'ലൈംഗിക ചൂഷണം പതിവ്, വൈകി വന്നാൽ രണ്ട് മണിക്കൂറോളം കൈ പൊക്കി നിർത്തും'; ആഡംബര ഹോട്ടലിലെ ക്രൂരത വെളിപ്പെടുത്തി ഷെഫ്

തൊഴിൽ സമ്മർദ്ദം മൂലം രാജ്യത്ത് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വീണ്ടും തൊഴിലിടങ്ങളിലെ കൊടും ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ മാസം ബംഗളൂരുവിലെ ആഡംബര ഹോട്ടലിൽ ജോലി ചെയ്ത കാലത്തെ തൊഴിൽ അന്തരീക്ഷത്തെക്കുറിച്ച് മുപ്പത്തിരണ്ടുകാരിയായ ഷെഫും ന്യൂട്രീഷൻ കോച്ചുമായ നയൻതാര മേനോൻ ബാഗ്ല നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ദി നോഡ് മാഗസിനോടാണ് മേനോൻ ബാഗ്ല തന്റെ അനുഭവങ്ങൾ പങ്കുവച്ചത്. താൻ ജോലി ചെയ്ത ആഡംബര ഹോട്ടലിലെ നരക സമാന തൊഴിലന്തരീക്ഷത്തേപ്പറ്റിയാണ് നയൻതാര മേനോൻ ബാഗ്ല വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. 18 മുതൽ 20 വരെ മണിക്കൂർ നീളുന്ന ജോലിയും മാനസിക സമ്മർദവും തളർത്തിയ നാളുകളെപ്പറ്റിയാണ് നയൻതാര മേനോൻ ബാഗ്ല വെളിപ്പെടുത്തിയത്.

‘വെൽകം ടു ഹെൽ’ എന്ന് പറഞ്ഞാണ് ആദ്യ ദിനം തന്നെ പ്രോഗ്രാം ഡയറക്ടർ സ്വാഗതം ചെയ്തതെന്നും അക്ഷരാർത്ഥത്തിൽ നരകതുല്യ അനുഭവങ്ങളാണ് പിന്നീട് നേരിട്ടതെന്നും നയൻ‌താര പറയുന്നു. തന്റെ സഹപ്രവർത്തകർക്കും അസഹനീയമായ ഷിഫ്റ്റുകളും ലൈംഗിക ചൂഷണവും നേരിടേണ്ടി വന്നിട്ടുണ്ടെന്നും നയൻ‌താര പറയുന്നു. മാനസികാരോഗ്യത്തിന് ആരും ഒരിക്കലും പ്രാധാന്യം നൽകിയിരുന്നില്ലെന്നും നയൻ‌താര പറഞ്ഞു.

വൈകി വന്നാൽ രണ്ട് മണിക്കൂറോളം കൈ പൊക്കി നിർത്തിക്കുകയും വെറും കൈ കൊണ്ട് റഫ്രിജറേറ്റർ വൃത്തിയാക്കിക്കുകയും ചെയ്യുമായിരുന്നുവെന്നും നയൻ‌താര പറഞ്ഞു. കുടുംബത്തിൽ മരണം സംഭവിച്ചാൽ പോലും അവധി നിഷേധിച്ചിരുന്നു. കടുത്ത വേദനയിലും മേക് അപ്പും ലിപ്സ്റ്റിക്കും അണിഞ്ഞ് പുഞ്ചിരിയോടെ അതിഥികളെ സ്വീകരിക്കണമായിരുന്നു. ആത്മഹത്യകളും കൂട്ട ആക്രമണങ്ങളും മറച്ചുവയ്ക്കപ്പെടുന്നുവെന്നും പഴഞ്ചൻ ലിംഗ അസമത്വവും ബോഡി ഷെയ്മിങ്ങും സ്ത്രീകൾ നേരിടുന്നുവെന്നും നയൻ‌താര വെളിപ്പെടുത്തി.

തൊഴിലിടങ്ങളേക്കുറിച്ചുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നതിനിടയിലാണ് ഇത്തരത്തിൽ ഒരു വാർത്ത കൂടി പുറത്ത് വരുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് ഏണ്സ്റ്റ് ആൻഡ് യോങ്ങിലും യുപിയിലെ വിഭൂതിഖണ്ഡിലെ എച്ച്ഡിഎഫ്സിയിലെയും ജീവനക്കാർ കുഴഞ്ഞുവീണു മരിച്ചത്. സംഭവത്തിന് പിന്നിൽ ജോലി കാരണമുള്ള സ്ട്രെസ് ആണെന്ന വാർത്തകളാണ് പുറത്ത് വന്നിരുന്നത്. തുടർന്നാണ് ഇത്തരത്തിൽ തൊഴിലിടങ്ങളിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ നടത്തി പലരും രംഗത്തെത്തുന്നത്.

Latest Stories

BGT 2024-25: 'ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷില്‍ ഉത്തരം നല്‍കുന്നില്ല'; കോഹ്ലിക്ക് ശേഷം ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ അടുത്ത ടാര്‍ഗറ്റ് ആ താരം

മലയാളികളുടെ സംരംഭം; പ്രേമലു സിനിമയിലൂടെ പരിചിതം; ഇവി സ്‌കൂട്ടര്‍ രംഗത്തെ വിപ്ലവം; കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച് 'റിവര്‍'

വരുണ്‍ ധവാന് വേണ്ടി അല്ലു അര്‍ജുനെ തഴയുന്നു! നോര്‍ത്ത് ഇന്ത്യയില്‍ പോര്; 'പുഷ്പ 2' തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കും

പുറത്തായതിന്റെ കലിപ്പ് സ്റ്റമ്പിനോട്; ക്ലാസന്റെ 'ചെവിയ്ക്ക് പിടിച്ച്' ഐസിസി, കടുത്ത നടപടി

ഈ വർഷം കോളിവുഡ് തൂക്കിയ സിനിമകൾ...

BGT 2024: "കോഹ്ലി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറഞ്ഞു തരാം"; സഞ്ജയ് ബംഗാറിന്റെ വാക്കുകൾ ഇങ്ങനെ

BGT 2024-25: 'ഇത് ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തി, അംഗീകരിക്കാനാവില്ല'; അനിഷ്ടം പരസ്യമാക്കി ഓസീസ് ടീമിനെതിരെ മുന്‍ നായകന്‍

ഹരിതട്രിബ്യൂണലിന്റെ അടിയേറ്റു; തമിഴ്നാട്ടില്‍ തള്ളിയ ആര്‍സിസി, ക്രെഡന്‍സ് ആശുപത്രി, കോവളം ലീല ഹോട്ടലിന്റെയും മാലിന്യം കേരളം തന്നെ നീക്കം; രണ്ടു പേര്‍ പൊലീസ് പിടിയില്‍

'പട്ടി' പരാമർശം; കൃഷ്ണദാസിന് സിപിഐഎമ്മിൻ്റെ രൂക്ഷവിമർശനം, മുഴുവൻ മാധ്യമങ്ങളെയും പാർട്ടിക്കെതിരാക്കിയെന്ന് കുറ്റപ്പെടുത്തൽ

എന്റെ ബാറ്റിംഗ് മികവിന് കരുത്തായത് അദ്ദേഹം നല്‍കിയ ആത്മവിശ്വാസവും ഉറപ്പും: സൂപ്പര്‍ പരിശീലകന് നന്ദി പറഞ്ഞ് സഞ്ജു