'യുവാക്കളുടെ മനസുകളിൽ പ്രതീക്ഷ നിറച്ചില്ലെങ്കിൽ, അവർ അവരുടെ സിരകളിൽ ലഹരി നിറയ്ക്കും'; രാഹുൽ ഗാന്ധി

യുവാക്കളുടെ മനസുകളിൽ പ്രതീക്ഷയില്ലാത്തതാണ് ലഹരി ഉപയോ‌ഗം വർധിക്കുന്നതിന്റെ കാരണമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുവാക്കളുടെ മനസുകളിൽ പ്രതീക്ഷ നിറച്ചില്ലെങ്കിൽ അവർ സ്വന്തം സിരകളിൽ ലഹരി മരുന്ന് നിറയ്ക്കുമെന്നും രാഹുൽ പറഞ്ഞു. കേരളത്തിൽ കുട്ടികളിലെ ലഹരി ഉപയോഗത്തെ കുറിച്ച് ഇൻഫ്ലുവൻസർമാർ, ഡോക്ടർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിൽ നിന്നുള്ള ജോസഫ് അന്നംകുട്ടി ജോസ്, ഡോ. ആദിത്യ രവീന്ദ്രൻ, ഡോ. ഫാത്തിമ അസ്‌ല എന്നിവരാണ് രാഹുലുമായി ആശയവിനിമയം നടത്തിയത്. തൊഴിലില്ലായ്മയും ഭാവിയെക്കുറിച്ചുള്ള ആശങ്കയുമാണ് യുവാക്കളെ വഴിതെറ്റിക്കുന്നത്. സമ്മർദത്തിന്റെ ഭാരത്തിൽ വലയുന്ന യുവാക്കൾ ലഹരി മരുന്നിലേക്ക് തിരിയുകയാണ്.

‘സമൂഹത്തിൽ ഐക്യം കുറഞ്ഞു. കുട്ടികൾക്ക് ജീവിക്കാൻ ഏറെ പ്രയാസമുള്ള ഇടമായി ഇവിടം മാറി. സമൂഹത്തിൽ ആക്രമണമുണ്ട്, തൊഴിലില്ലായ്മയുണ്ട്. കൂടാതെ ആർക്കും ഭാവിയെ പറ്റി കൃത്യമായ കാഴ്ചപ്പാടുകളില്ല. അതുകൊണ്ടാണ് ലഹരിയും മദ്യവുമെല്ലാം യുവാക്കൾക്കിടയിലേക്ക് എത്തുന്നത്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനും ഇതിൽ ഒരുപാട് പങ്കുണ്ട്. അതും മാറ്റേണ്ടതുണ്ട്. ചോദ്യം ചോദിക്കാൻ ഇന്ന് എവിടെയും പഠിപ്പിക്കുന്നില്ല. അത് ചെയ്യു, ഇത് ചെയ്യു എന്നുമാത്രമാണ് പഠിപ്പിക്കുന്നത്’- രാഹുൽ പറയുന്നു.

കുട്ടികൾക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യവും നൽകാൻ നാം കൂടുതൽ കാര്യങ്ങൾ ചെയ്യണം, ലഹരിമരുന്നിന്റെ അപകടങ്ങളിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിൽ നിന്നുള്ളവരുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റ്.

Latest Stories

IPL 2025: ഐപിഎലില്‍ ഇനി തീപാറും, ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ തിരിച്ചെത്തുന്നു, ഈ ടീമിനോട് കളിച്ചാല്‍ ഇനി കളി മാറും, ആവേശത്തില്‍ ആരാധകര്‍

മുനമ്പം ഇനി ആവര്‍ത്തിക്കില്ല; കേന്ദ്രമന്ത്രി ശാശ്വതപരിഹാരം ഉറപ്പുനല്‍കി; ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ചും കിരണ്‍ റിജിജുവിനോട് പറഞ്ഞെന്ന് വരാപ്പുഴ ആര്‍ച്ബിഷപ്പ്

സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രതികളാക്കിയ ഇഡി കുറ്റപത്രം; കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം, പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്‌ത്‌ നീക്കി

കൂടുതല്‍ തെറ്റുകളിലേക്ക് പോകാന്‍ സാധിക്കില്ല, വേണ്ടെന്ന് വച്ചത് 15 ഓളം ബ്രാന്‍ഡുകള്‍, നഷ്ടമായത് കോടികള്‍: സാമന്ത

'ദിവ്യയുടെ അഭിനന്ദനം സദുദ്ദേശപരം, പക്ഷെ വീഴ്ച സംഭവിച്ചു'; വിമർശിച്ച് കെ എസ് ശബരിനാഥന്‍

എന്തൊരു ദുരന്ത ബാറ്റിംഗ്..., മത്സരശേഷം രഹാനെയും ശ്രേയസും നടത്തിയ സ്റ്റമ്പ് മൈക്ക് സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബോയിങ് വിമാനത്തിന് വിലക്കുമായി ചൈന; അമേരിക്കന്‍ ഓഹരി വിപണിയില്‍ കരടികള്‍ ഇറങ്ങി; ട്രംപിന് താക്കീതുമായി പുതിയ യുദ്ധപ്രഖ്യാപനവുമായി ചൈന സര്‍ക്കാര്‍

'പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാൾ, സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യും'; ദിവ്യ എസ് അയ്യർക്കെതിരെ കെ മുരളീധരൻ

മാസപ്പടി കേസിൽ വീണക്ക് താൽകാലിക ആശ്വാസം; എസ്എഫ്ഐഒ റിപ്പോർട്ടിൽ രണ്ട് മാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

IPL VS PSL: പാകിസ്ഥാനിൽ കയറി ബൈബിൾ വായിച്ച് സാം ബില്ലിംഗ്സ്, ഇന്ത്യൻ പ്രീമിയർ ലീഗിനെ കളിയാക്കിയ റിപ്പോർട്ടറെ കണ്ടം വഴിയോടിച്ച് ഇംഗ്ലണ്ട് താരം; പറഞ്ഞത് ഇങ്ങനെ