ബിരിയാണി തിന്നാല്‍ കുട്ടികളുണ്ടാകില്ല; മുസ്ലിം കടകള്‍ക്ക് നേരെ സംഘപരിവാര്‍ പ്രചാരണം

ഹലാല്‍ വിരുദ്ധ പ്രചാരണത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ മുസ്ലിം സ്ഥാപനങ്ങള്‍ക്കെതിരെ സംഘടിത പ്രചാരണം. ബിരിയാണി കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. തീവ്ര ഹിന്ദുഗ്രൂപ്പുകളാണ് ഇത്തരം പ്രചാരണം നടത്തുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം പ്രചാരണം വ്യാപകമാകുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിരിയാണിയില്‍ ജനന നിയന്ത്രണ ഗുളികള്‍ ചേര്‍ക്കുന്നുണ്ടെന്നാണ് പ്രചാരണം.

ഹിന്ദുക്കളെ വന്ധ്യംകരിക്കുകയാണ് ഇത്തരം ബിരിയാണിക്കടകളുടെ ലക്ഷ്യമെന്ന തരത്തില്‍ ദീര്‍ഘമായ കുറിപ്പ് ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ഇരുപതിനായിരത്തിലധികം ഫോളോവറുള്ള ട്വിറ്റര്‍ ഹാന്‍ഡിലിലാണ് പ്രചാരണം. ‘ചെന്നൈയിലെ നാല്‍പ്പതിനായിരം ബിരിയാണിക്കടകള്‍ ദേശത്തിന്റെ സംസ്‌കാരത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന്’ മറ്റൊരു ട്വിറ്റര്‍ യൂസര്‍ പറയുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ അമ്പത് വര്‍ഷത്തിനു ശേഷം ദ ചെന്നൈ ഫയല്‍സില്‍ നമ്മള്‍ ഇതിവൃത്തമാകുമെന്നും യൂസര്‍ മുന്നറിയിപ്പു നല്‍കുന്നു. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് സിനിമ ദ കശ്മീര്‍ ഫയല്‍സിനെ സൂചിപ്പിച്ചാണ് ഇദ്ദേഹത്തിന്റെ ട്വീറ്റ്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഹൈവേകള്‍ക്ക് സമീപമുള്ള മുസ്ലിം റസ്റ്റോറന്‍ഡുകളെ ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള പ്രചാരണം നടന്നിരുന്നു. ഭക്ഷണത്തില്‍ വന്ധ്യതാ ഗുളികകള്‍ ചേര്‍ക്കുന്നു എന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ബിരിയാണി ജിഹാദ് ഇന്‍ കോയമ്പത്തൂര്‍ എന്ന പേരിലും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മുസ്ലിങ്ങൾ  ഹോട്ടല്‍ ഭക്ഷണത്തില്‍ തുപ്പുന്നു എന്നാരോപിച്ച് തീവ്ര ക്രിസ്ത്യന്‍-ഹിന്ദു സംഘടനകള്‍ രംഗത്തുവന്നിരുന്നു.

ഹലാല്‍ ഭക്ഷണം സാമ്പത്തിക ജിഹാദിന് സമാനമാണ് എന്നാണ് കഴിഞ്ഞ ദിവസം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ഹലാല്‍ മാംസം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ചില ആര്‍എസ്എസ് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Latest Stories

നീലയിൽ ഇനിയില്ല; കെവിൻ ഡി ബ്രൂയിനെ മാഞ്ചസ്റ്റർ സിറ്റി വിട്ടു

ഋഷഭ് ഷെട്ടിക്കൊപ്പം ഒരു കൈ നോക്കാം, അജിത്തിനൊപ്പം ഏപ്രില്‍ റേസിനില്ല..; 'ഇഡ്‌ലി കടൈ'യുടെ അപ്‌ഡേറ്റുമായി ധനുഷ്

വഖഫ് ഭേദഗതി ബില്ലിൽ വൻ പ്രതിഷേധം; ചെന്നൈയിൽ നേതൃത്വം വഹിച്ചത് വിജയ്‌യുടെ തമിഴക വെട്രി കഴകം

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു; പ്രതി ഇപ്പോഴും കാണാമറയത്ത്

ടിക് ടോക് ഇന്ത്യയില്‍ തിരികെ എത്തുമോ? ടിക് ടോക്കിന് പകരം ട്രംപ് ചൈനയ്ക്ക് നല്‍കിയത് വന്‍ ഓഫര്‍; സ്വന്തമാക്കാന്‍ മത്സരിച്ച് അമേരിക്കന്‍ കമ്പനികള്‍

'സുരേഷ് ഗോപി രാഷ്ട്രീയ കോമാളിത്തം നിർത്തണം, കൈരളി ടിവിക്കു നേരെ നടത്തിയ പരാമർശങ്ങൾ അത്യന്തം പ്രതിഷേധാർഹമാണ്'; കെയുഡബ്ല്യുജെ

യുഎസ് കാറുകൾക്ക് 25% നികുതി ഏർപ്പെടുത്തിക്കൊണ്ട് കാനഡയുടെ തിരിച്ചടി; ട്രംപിന്റെ താരിഫുകളെ ശക്തമായി നേരിടുമെന്ന് കാർണി

എസ്എഫ്‌ഐഒയുടെ രാഷ്ട്രീയ നീക്കം; രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രകാശ് കാരാട്ട്; മുഖ്യമന്ത്രിക്കും മകള്‍ക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സിപിഎം

'പിണറായി വിജയൻ പ്രതിപ്പട്ടികയിൽ വരുന്ന നാളുകൾ വിദൂരമല്ല'; മാത്യു കുഴൽനാടൻ

സെക്‌സ് ആനന്ദത്തിന് വേണ്ടിയാണെന്ന് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് അറിയില്ല.. ഉമ്മ വച്ചാല്‍ കുട്ടിയുണ്ടാവും എന്നാണ് ഞാനും കരുതിയിരുന്നത്: നീന ഗുപ്ത