ശമ്പളമുണ്ടെങ്കില്‍ ആദായ നികുതി നല്‍കിയേ മതിയാകൂ; പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും നികുതി ബാധകമെന്ന് സുപ്രീംകോടതി

പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് ആദായനികുതി ഈടാക്കാമെന്ന് വിധിച്ച് സുപ്രീംകോടതി. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കുന്നതിനെതിരെയുള്ള അപ്പീലുകള്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് വിധി. പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും ശമ്പളം വ്യക്തിഗത വരുമാനമായി കാണാന്‍ സാധിക്കില്ലെന്നും ഇരുകൂട്ടരും ശമ്പളം സഭയ്ക്ക് നല്‍കുകയാണെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ ശമ്പളം കൈമാറുന്നതുകൊണ്ട് നികുതിയില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ജോലിയില്‍ നിന്ന് ശമ്പളം ലഭിക്കുന്നുണ്ടെങ്കില്‍ നികുതി നല്‍കാനും ബാധ്യതയുണ്ട്. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്ന് പറഞ്ഞ കോടതി ഒരു ഹിന്ദു പുരോഹിതന് ശമ്പളം പൂജയ്ക്ക് നല്‍കിയെന്നും നികുതി നല്‍കാനാവില്ലെന്നും പറയാന്‍ സാധിക്കുമോയെന്നും ചോദിച്ചു.

Latest Stories

'അവന് മികച്ചൊരു പരമ്പരയാണിതെങ്കില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യ ബിജിടി നേടും'; ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ താരം

തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് മേധാവിയാകും; ട്രംപിന്റെ വിശ്വസ്ത, ഹിന്ദുമത വിശ്വാസി

'ഇന്ത്യയെയും പാകിസ്ഥാനെയും ഹോസ്റ്റിംഗ് അവകാശങ്ങളില്‍നിന്ന് വിലക്കണം'; ഐസിസിയ്ക്ക് നിര്‍ദ്ദേശം

വിഷപുകയിൽ മുങ്ങി തലസ്ഥാനം; വായുമലിനീകരണം അതീവ ഗരുതരാവസ്ഥയിൽ, ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുതെന്ന് നിർദേശം

അതിവേഗം ബഹുദൂരം.., ഇനി പിഴച്ചാല്‍ സഞ്ജു കോഹ്ലിക്കൊപ്പം!

വിവാദങ്ങൾക്കിടെ ഇപി ജയരാജൻ ഇന്ന് പാലക്കാട്; പി സരിനായി വോട്ട് തേടും

ഒരൊറ്റ കളികൊണ്ട് ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ മിശിഹയാകാന്‍ ചില പ്രതിഭകള്‍ക്ക് കഴിയും, അതില്‍പ്പെട്ട ഒരാളാണ് സഞ്ജു സാംസണ്‍!

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍; സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പ് നല്‍കി ജോ ബൈഡന്‍; ആശങ്കകള്‍ നീങ്ങി

കമൽഹാസൻ്റെ മകൾ എന്ന് അറിയപ്പെടുന്നതിൽ തനിക്ക് പ്രയാസമുണ്ടായിരുന്നു എന്ന് ശ്രുതി ഹാസൻ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: എംവിഎ സഖ്യത്തെ "ഔറംഗസേബ് ഫാൻ ക്ലബ്ബ്" എന്ന് മുദ്രകുത്തി അമിത് ഷാ