ഇസ്രായേൽ കൂട്ടക്കൊല തുടരുന്നതിനിടെ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി പല പ്രമുഖരും എത്തിയിരുന്നു. സിനിമ മേഖലയിൽ നിന്നുള്ളവരും കായിക താരങ്ങളും എല്ലാം ഈ പോരാട്ടത്തിന്റെ ഭാഗമായി ഒത്തുചേർന്നു. എല്ലാ കണ്ണുകളും റഫയിൽ എന്ന ചിത്രം ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്തു. റഫ അഭയാർഥി ക്യാംപിനു നേരെ ഇസ്രായേൽ ആക്രമണം നടത്തി 40ലേറെ പേരെ കൊലപ്പെടുത്തിയതിനു പിന്നാലെ നടക്കുന്ന കാംപയിനിലാണ് പലരും പങ്കാളികളായി എത്തിയത്. സോഷ്യൽ മീഡിയയിലൂടെ ഈ ചിത്രങ്ങൾ പങ്കുവെച്ച് അവരെ പോലെ തന്നെ വന്നത് ആയിരുന്നു രോഹിത് ശർമ്മയുടെ ഭാര്യ റിതികയും.
എന്നത് സോഷ്യൽ മീഡിയയിൽ റിതികയുടെ ഈ പോസ്റ്റിന് വമ്പൻ വിമർശനമാണ് ഒരു ഭാഗത്ത് നിന്ന് ഉണ്ടായത്. രോഹിത്തിനെയും റിതികയെയും കുഞ്ഞിനെയുമൊക്കെ അസഭ്യമാണ് ഒരു വിഭാഗം ആളുകൾ പറഞ്ഞത്.”നിനക്ക് അത്ര ബുദ്ധിമുട്ട് തോന്നുന്നുണ്ട് എങ്കിൽ നേരെ പലസ്തിനിലേക്ക് പോകുക”, ” ഇന്ത്യയിൽ ജീവിക്കാൻ കൊതിയുണ്ടെങ്കിൽ ഇത്തരം പോസ്റ്റുകൾ ഇടരുത്” ഉൾപ്പടെ നിരവധി അനവധി കമെന്റുകൾ ആണ് കമന്റ് ബോക്സിൽ കാണാൻ സാധിച്ചത്. ചില പ്രശസ്തർ മറ്റ് ചില വിഷയങ്ങൾ കാണുമ്പോൾ പ്രതികരിക്കുന്നില്ല എന്നും ഇവർ പറയുന്നു.
ഈ സെലിബ്രിറ്റികൾ ഒരിക്കലും വിദേശത്തുള്ള ഇന്ത്യക്കാർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്യുകയോ പോസ്റ്റുചെയ്യുകയോ ചെയ്യുന്നില്ല എന്നാണ് വിമർശകർ പറയുന്നത്. പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദു പീഡനം നടക്കുമ്പോൾ എന്താണ് മിണ്ടാതിരിക്കുന്നത് എന്നാണ് ഇവർ ചോദിക്കുന്നത്.
എന്തായാലും ഭയപ്പെട്ടത് കൊണ്ടാകണം റിതിക തൻ്റെ ഇൻസ്റ്റാ സ്റ്റോറി ഓൺലൈനിൽ പോസ്റ്റ് ചെയ്ത് കുറച്ച് മണിക്കൂറുകൾക്ക് ശേഷം അത് ഡിലീറ്റ് ചെയ്തു. ഫലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായ തണ്ണിമത്തന്റെ മാതൃകയിലുള്ള വാനിറ്റി ബാഗുമായി കാൻ ചലച്ചിത്രമേളയിൽ വന്ന കനി കുസൃതിയുടെ ചിത്രങ്ങൾ വൈറലായിരുന്നു.