ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) നേതാവ് മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി തോറ്റു. ബിജ്‌ബെഹ്‌റ മണ്ഡലത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ സ്ഥാനാര്‍ത്ഥി ബഷീര്‍ വീരിയോട് 3000ത്തിലധികം വോട്ടുകള്‍ക്കാണ് ഇല്‍തിജ പരാജയപ്പെട്ടത്. കന്നിയങ്കത്തിലാണ് മെഹ്ബൂബ മുഫ്തിയുടെ മകള്‍ പരാജയപ്പെട്ടിരിക്കുന്നത്.
ബിജ്‌ബെഹ്‌റ പിഡിപിയുടെ ശക്തികേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. 1996ലെ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി ഇതുവരെ അവിടെ പരാജയം അറിഞ്ഞിട്ടില്ല. നിങ്ങളുടെ സ്‌നേഹവും വാത്സല്യവും നിലനില്‍ക്കും, കഠിനാധ്വാനം ചെയ്ത പിഡിപി പ്രവര്‍ത്തകര്‍ക്ക് നന്ദിയെന്ന് ഇല്‍തിജ മുഫ്തി പ്രതികരിച്ചു.
അതേസമയം ജമ്മു കശ്‌മീരിൽ നാഷനൽ കോൺഫറൻസ് 40 സീറ്റിലും ബിജെപി 28 സീറ്റിലും മുന്നിലാണ്. കോൺഗ്രസ് 10 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. എൻസിയുടെ ഒമർ അബ്ദുല്ല മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്.