സമ്പല്‍പുരിയുടെ താളത്തില്‍ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ ചുവട് വച്ച് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിവ. ഏവരിലും കൗതുകമുണര്‍ത്തിയ ക്രിസ്റ്റലീനയുടെ നൃത്തം ഇതോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ജി 20 ഉച്ചകോടിക്കായി ന്യൂഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജിവയേ രാജ്യം സ്വീകരിച്ചത് സമ്പല്‍പുരി ഗാനത്തില്‍ പരമ്പരാഗത നാടോടി നൃത്തത്തോടെയായിരുന്നു.
സമ്പല്‍പുരിയുടെ താളത്തിനൊത്ത് ചുവട് വയക്കുന്ന ജോര്‍ജിവയുടെ വീഡിയോ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. മണിക്കൂറുകള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 81,000 ലേറെ പേര്‍ കണ്ടുകഴിഞ്ഞു. ചുവട് വച്ച ശേഷം നൃത്തസംഘത്തെ അഭിനന്ദിക്കാനും ജോര്‍ജിവ മറന്നില്ല.
ജി 20 ഉച്ചകോടി നാളെ ന്യൂഡല്‍ഹിയില്‍ ആരംഭിക്കും. പ്രഗതി മൈതാനിയില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ഭാരത് മണ്ഡപത്തിലാണ് മെഗാ ഇവന്റ് നടക്കുക. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയ രാഷ്ട്രത്തലവന്‍മാരും യുണൈറ്റഡ് നേഷന്‍സ്, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്, വേള്‍ഡ് ബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളും ഉച്ചകോടിയില്‍ പങ്കെടുക്കും.